എനിക്ക് തോന്നുന്നു എന്റെ ലൈഫിന്റെ ഒരുവിധം എല്ലാ വശങ്ങളിലും ഈ പോസ്റ്റിന്റെ തലവാചകം പോലെ തന്നെ ഒരുപാട് ദൂരം കൂടുന്നോ എന്ന് .
സുഹൃത്തുക്കളുമായും , മനസ്സില്‍ പ്രിയപ്പെട്ടവരുമായും , പിന്നെ എന്നില്ലേക്ക് തന്നെ ദൂരം വല്ലാതെ കൂടുന്നോ എന്ന് ??
രണ്ടു പേര്‍ തമ്മില്‍ ഉള്ള അകലം ആണ് നടന്നു തീര്‍ക്കാന്‍ ഏറ്റവും വിഷമം എന്ന് ആരോ പറഞ്ഞിട്ടില്ലേ .
പുതിയ വര്‍ഷത്തില്‍ ഒരുപക്ഷെ ഇത് എന്റെ ഡയറി പോലെ ആണ് ... എല്ലാ വര്‍ഷത്തെയും പോലെ ഒരുപാട് കിട്ടിയിടുണ്ട് ഡയറികള്‍ .... ഒന്നും എഴുതാതെ അടുത്ത വര്‍ഷത്തെ കാത്തു എല്ലാം ഇവിടെ ഉണ്ട്.
ആണുങ്ങളെകാളും സ്ത്രീകള്‍ ആണ് എന്ന് തോന്നുന്നു ഡയറി ഒക്കെ എഴുതി സൂക്ഷിക്കാന്‍ മിടുക്കികള്‍
പ്രത്യേകിച്ച് വിവാഹം കഴിയാത്ത "കന്യകമാര്‍ " (വിവാഹം കഴിയാത്തവര്‍ എല്ലാം കന്യകമാര്‍ അല്ല എന്നൊക്കെ ചില മൂരാച്ചികള്‍ പറയും , അവരോടു പ്രത്യേകമായ് ഒരു പ്രസ്താവന "പോയിനെടാ ഹമുക്കുകളെ ")
വിവാഹശേഷം ഈ ഡയറികള്‍ എവിടെ പോകുന്നു , അതാണ് ചോദ്യം
കണവന്റെ വീട്ടിലേക്കു പോകുമ്പോള്‍ ഉള്ള വി ഐ പി സുഇട്ട്കേസില്‍ ഈ ഡയറികള്‍ ഉണ്ടാവില്ല ,തീര്‍ച്ച !
അപ്പോള്‍ പിന്നെ അടുപ്പില്‍ ചാരമായോ , വേസ്റ്റ് കൊട്ടയില്‍ കീറിയ നിലയിലോ ഒക്കെ ചരമം അടഞ്ഞു കാണും കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകള്‍ . കഷ്ടം
അപ്പോള്‍ ഒരു സംശയം ഒരു സ്ത്രീക്ക് പൂര്‍ണമായും സ്വാതന്ത്ര്യം അനുവദിക്കാന്‍ ഇപ്പോഴും പുരുഷ കേസരികള്‍ (എല്ലാ കേസരിയും ഇതില്‍ പെടില്ല ഭര്‍ത്താക്കന്‍മാര്‍ മാത്രം ) തയ്യരായിടില്ല ...
അതുകൊണ്ടാണല്ലോ ഡയറികള്‍ കൂടെ കരുതാന്‍ അവര്‍ക്ക് മടി .
തന്റെ മൊബൈലില്‍ വരുന്ന എസ് എം എസ് ചികയാന്‍ ഡെയിലി ടൈം കണ്ടെത്തുന്ന ഒരു ഭര്‍ത്താവിന്റെ കാര്യം , എന്റെ ഒരു സ്ത്രീ സുഹൃത്ത് എന്നോട് പറഞ്ഞത് ഇവിടെ ഓര്‍മ്മിക്കുന്നു
അങ്ങനെ എങ്കില്‍ അങ്ങനെ അവര്‍ ഹാപ്പി ആകട്ടെ "ഹാപ്പി ഹുസ്ബണ്ട്സ് "
Tuesday, April 19, 2011
Subscribe to:
Post Comments (Atom)

0 comments:
Post a Comment