Sunday, October 17, 2010

"എന്നെങ്ങിലും ഈ വഴി നീ വന്നാല്‍ ........

പ്രിയപ്പെട്ട ചക്കുക്കുരു ,

അകലും എന്ന് ഉറപ്പ് ആയിരുന്നു എന്നാലും ഒരു വാക് പോലും പറയാതെ പിരിയേണ്ടി വരും എന്ന് കരുതിയില്ല . കുറച്ച കാലത്തിനുള്ളില്‍ ഒരുപാട് ദൂരം നടന്നു തീര്‍ക്കാന്‍ നമുക്ക് ആയോ ?? ഞാന്‍ പലപ്പോഴും ഈ ചോദ്യം എന്നോട് ചോദിചിടുണ്ട് അപ്പോള്‍ ഒക്കെ മനസ്സ് പറയും "അതെ " എന്ന് .. ശരിയാണോ

പക്ഷെ നമുക്കിടയില്‍ ഈ അകലം എങ്ങനെ ഇത്ര പെട്ടെന്ന് വന്നു ???

വഴിവക്കില്‍ കാത്തുനിന്നതും , ഒരുനോക്കു കാണാന്‍ ആല്‍ച്ചുവട്ടില്‍ വന്നുനിന്നതും ഇങ്ങനെ ഒന്നും നമുക്ക് അവകാശപെടാന്‍ ഇല്ല ,
തടസ്സങ്ങള്‍ ഇല്ലാത്ത നെറ്റ്വര്‍ക്കും നിയന്ത്രണങ്ങള്‍ ഇല്ലാത്ത സന്ദേശങ്ങളും നമ്മുടെ അകലം ഒരുപാട് കുറച്ചു ....
നിന്റെ ഹൃദയമിടിപിന്റെ താളവും എന്റെ ശ്വാസത്തിന്റെ ചൂടും എല്ലാം അറിയാന്‍ നമുക്ക് ഇടയില്‍ നിമിത്തമായത് വെറും കുറച്ച സന്ദേശങ്ങള്‍ കൊണ്ട് മാത്രമല്ലെ ....

കൈകള്‍ പിടിച്ചു കൊണ്ടായിരുന്നു നമ്മള്‍ ആ ദൂരങ്ങള്‍ എല്ലാം താണ്ടിയത് , ഒരു പക്ഷെ ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ കുറച്ചു , നിന്റെ കൂടെ ....


ഒരിക്കലും നമുക്ക് പഴയ നിമിഷങ്ങള്‍ തിരിച്ച കിട്ടില്ല .......
കഴിഞ്ഞ നിനിഷങ്ങളെയും അതിലെ നമ്മുടെ സ്നേഹത്തെയും , കുഞ്ഞു സന്തോഷങ്ങളെയും കാലം ചില്ലുകൂടിനുള്ളില്‍ ആക്കി .

എനിക്ക് മറക്കാന്‍ കഴിയുന്നില്ല .....
തെറ്റുകള്‍ പറ്റിയിട്ടില്ല എന്ന് വിശ്വസിക്കട്ടെ ....

നന്മകള്‍ നേരുന്നു .......


വാല്‍കഷണം : കഴിഞ്ഞ കുറച്ച കാലത്തെ എന്റെ യാത്രകളില്‍ എന്നോട് ഒപ്പം നിന്ന് മനോഹരമാക്കിയ എന്റെ ഒരു കൊച്ചു സുഹൃത്തിനു സ്നേഹപൂര്‍വ്വം ...................

Friday, October 8, 2010

ശരിക്കും ഇത് കണ്ടവരുണ്ടോ ???

പലപോഴായ് ഞാന്‍ എന്നോട് ചോദിച്ച ചോദ്യം ആണ് ഇത് . അപ്പോള്‍ ചോദ്യം ഇങ്ങോട്ടും ഉണ്ടാകും "എന്താണ് പഹയ ജി ചോദികുന്നത് എന്ന് , ആന്‍സര്‍ സിമ്പിള്‍ .... ശരിക്കും ഈ യഥാര്‍ത്ഥ പ്രണയം കണ്ടവരുണ്ടോ ????

അടുത്ത കാലത്ത് ആയി എന്നോട് ഒട്ടി നില്‍കുന്ന എല്ലാവരുടെയും (എന്റെ ഫ്രണ്ട്സ് ) ജീവിതത്തിലും പിന്നെ എന്റെ ലൈഫിലും സംഗതികള്‍ ഒന്നും നടക്കുന്നില്ല ... ബന്ധങ്ങളുടെ അര്‍ഥങ്ങള്‍ ആകെ മാറിയത് പോലെ .....

ലൈഫില്‍ ഇതൊക്കെ എന്തോന്ന് പ്രശ്നം എന്ന് ചോദിക്കുന്ന ആളുകള്‍ ഉണ്ടാകാം ബട്ട്‌ ഇത്തരം കുഞ്ഞു പ്രശ്നങ്ങള്‍ ആകെ ഗുരുതരമാണ് എന്ന് ഞാന്‍ മനസ്സിലാകിയത് എന്റെ ചില അടുത്ത സുഹൃത്തുകളുടെ നഷ്ട പ്രണയവും അത് അവര്‍ക്ക് വരുത്തി വച്ച മാനസിക പ്രശ്നങ്ങളും കണ്ടിട്ട് ആണ് .

അപ്പോള്‍ പുരാതന കാലം തൊട്ടേ വരുന്ന അതെ ചോദ്യം വീണ്ടും മനസിലേക്ക് വന്നു ...
what women want ??

ഈ പേരില്‍ ഫിലിം ഒക്കെ ഉണ്ട് , അല്ലെ

ഒരേ ആന്‍സര്‍ എല്ലാ കാലത്തേക്കും യോജികില്ല കാരണം തലമുറകള്‍ മാറുമ്പോള്‍ അഭിപ്രായവും മാറും
സൊ ഇപ്പോഴത്തെ ഈ കാലത്ത് എന്താണ് ഇതിനു ആന്‍സര്‍

ഇതിനു ആന്‍സര്‍ തേടി സര്‍വ്വേ നടത്തിയാര്‍ ഒരുപാടു ഇല്ലേ , പല മാഗസിനെസ് വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ഹോട്ട് ആയി ഒരു ഇഷ്യൂ ഈ പേരില്‍ പടച്ചു വിടാറുണ്ട് .

എന്നിട്ടും ബാകി ആവുന്നു doubts

അത് എന്തും ആകട്ടെ അല്ലെ ....

പക്ഷെ 'ഷോര്‍ട്ട് ടൈം മെമ്മറി ലോസ് ' എന്ന് ഗജിനി അപൂപ്പന്‍ പറഞ്ഞത് പോലെ ഒരാളുമായുള്ള ബന്ധം വളരെ കുറഞ്ഞ ഇടവേള മാത്രമായി പോകുന്നത് എന്ത് കൊണ്ട് ?

ഐ ഡോണ്ട് നോ .....
സൊ മുകളിലെ ചോദ്യം സ്വയം ചോദിച്ചു പോയി ....