Thursday, July 30, 2009

"ഒരു പക്ഷെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ......

ശരിയല്ലേ ഞാന്‍ എഴുതിയത്‌ .... രണ്ടു പേരുടെ ജീവിതങ്ങള്‍ ഒന്നാകുന്ന മുഹൂര്‍ത്തം .... ഇത്ര മനോഹരമായത് വേറെ എന്തുണ്ട് ???

മനോരമ പത്രത്തിലെ വാരന്ധ്യ പതിപ്പില്‍ ഒരു ലേഖനം പല നാടുകളിലെയും വിവാഹങ്ങളെ കുറിച്ച് ആണ് . എല്ലാം എടുത്തു മുറിച്ചു വെക്കണം എന്ന് കരുതിയത്‌ ആണ് ... പക്ഷെ ഒരു പാടു മിസ്സ്‌ ആയി പോയി ...

അപ്പോള്‍ പറഞ്ഞു വന്നത് വിവാഹം എന്ന ആ മഹാ സംഭവത്തെ കുറിച്ച് ആണ് . രണ്ടു തരത്തില്‍ ആണല്ലോ ഇപ്പോള്‍ ഇതു കണ്ടു വരുന്നത് , മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിക്കുന്നത് അല്ലെങ്ങില്‍ ആരും അറിയാതെ രണ്ടേ രണ്ടു ആത്മാക്കള്‍ മാത്രം തീരുമാനിച്ച് നടത്തുന്നത് ( പഴയ കമ്മ്യൂണിസ്റ്റ് കല്യാണങ്ങള്‍ മാതിരി ഇതും കട്ടന്‍ ചായയിലും പരിപ്പ് വടയിലും ഒതുങ്ങും, കഷ്ടം !! )

ബന്ധു മിത്രാധികള്‍ അറിഞ്ഞു നടത്തുന്ന കല്യാണം ആണെങ്ങില്‍ , എന്റമ്മോ .. പിന്നെ പറയണ്ട പൂരം ....
പൊടി പൊടിക്കില്ലേ ....
എന്ത് അല്ലെ ??? മറ്റെന്തു ഒരു നാലോ അഞ്ചോ ലക്ഷം അത്ര തന്നെ ... ( ഇതു ചെറുത്‌ അല്ലെ...)

പണ്ടു കാലം മുതല്‍ക്കേ തുടര്‍ന്ന് വരുന്ന ഒരു തര്ക്കം ആണ് ഇതില്‍ ഏത് വിവാഹം ആണ് നല്ലത് എന്ന് ...

ലവ് മാര്യേജ് പണ്ടേ എല്ലാര്ക്കും അലെര്‍ജി ആയിരുന്നു ( ഇപ്പൊ ചില്ലറ മാറ്റങ്ങള്‍ ഉണ്ട് )

പണ്ടത്തെ കാരണവന്മാര്‍ പറയുന്നതിലും കാര്യം ഉണ്ട് "ഇന്നലെ വരെ നോക്കി വളര്‍ത്തി വലുതാക്കിയ പപ്പയെയും മമ്മയെയും ഇട്ടേച്ചു എങ്ങനെ അവള്ക്ക് അല്ലെങ്ങി അവന് പോകാന്‍ തോന്നി ,കഷ്ടം "

ശരിയാണ് അല്ലെ ....

ഇങ്ങനെ പോകുന്ന അധികം പേരും ഗുണം പിടികില്ല എന്നത് ആണ് കണ്ടു വരുന്നത് ( എങ്ങനെ നന്നാകും അമ്മാതിരി പിരാക്ക് അല്ലെ , കാരണവന്മാര്‍ പറഞ്ഞിടുണ്ടാവുക )

കുറച്ച കാലത്തെ പരിചയത്തിന്റെ പുറത്ത്‌ മാത്രം ജീവിതത്തിലെ ഇത്രയും പ്രധാനപെട്ട തീരുമാനം എടുക്കുക എന്നതും ബുദ്ധിമോശം അല്ലെ ??

പണ്ടു ആരോ പറഞ്ഞ പോലെ സ്നേഹിക്കുന്ന കാലത്ത്‌ പരസ്പരം ഉള്ള കുറ്റങ്ങള്‍ ഒന്നും കാണില്ല .. ഒരുമിച്ച് ജീവിക്കുമ്പോള്‍ ആണ് കല്ല്‌ കടിക്കാന്‍ തുടങ്ങുക , അപ്പോള്‍ പക്ഷെ ഒന്നു ആശ്വസിപിക്കാന്‍ ആരും കാണില്ല ..

പക്ഷെ എല്ലാം ഒരു adjustment അല്ലെ .... അങ്ങനെ തന്നെ വിവാഹവും ..

പരസ്പരം ഒന്നു മിണ്ടുക കൂടെ ചെയ്യാതെ ഒരേ കൂരക്കു കീഴില്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്ന എത്രയോ ദമ്പതികള്‍ ഇല്ലേ ?? ഉണ്ട് .
അങ്ങനെ ഒരു സാഹചര്യത്തില്‍ വളരുന്ന മക്കളോ ... അവര്ക്കു എങ്ങനെ അത് ഫീല്‍ ചെയ്യും അല്ലെ ....

ഇപ്പോളത്തെ സാഹചര്യങ്ങളില്‍ ഏത് തരം ബന്ധങ്ങള്‍ ആയാലും പരസ്പരം കൂടുതല്‍ അറിയാന്‍ വഴി ഉണ്ടല്ലോ
മൊബൈല് , ചാറ്റിങ് അങ്ങേനെ പരസ്പരം ദൂരങ്ങള്‍ ഒക്കെ കുറവ്‌ അല്ലെ ... സൊ

നല്ലത് തിരഞ്ഞെടുക്കുക ... നന്നായി ആഘോഷിക്കുക .....

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ...... സ്നേഹം പ്രകടിപ്പിക്കാന്‍ ഒരിക്കലും പിശുക്ക് കാണിക്കരുത്‌ പ്ലീസ് ...

കാരണം ജീവിതം ഒന്നല്ലേ ഉള്ളു .. കഴിഞ്ഞു പോയ നിമിഷങ്ങള്‍ ഒരിക്കലും തിരിച്ചു കിട്ടില്ല ....

Wednesday, July 22, 2009

"ഹോളോമാന്‍" ഗുളിക കിട്ടുമോ ...???

പഴയ ആളുകള്‍ ഒക്കെ പറയാറുണ്ട് , എന്തെന്നോ .... "ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം നമ്മുടേത്‌ ആണെനു വിചാരിക്കരുത്‌ , നമ്മെക്കാള്‍ ഗുലുമാല്‍ പിടിച്ച ആളുകള്‍ വേറെയും ഉണ്ട് , അവരെ നോക്കിയാല്‍ നമ്മുടെ പ്രോബ്ലെംസ് ഒന്നുമല്ല എന്ന് "

ശരിയാണ് വേറെ ഒരാളുടെ ചെരിപ്പില്‍ കയറി ഒരല്പ ദൂരം നടന്നു നോക്കു അപ്പോള്‍ അറിയാം അയാളുടെ ബുദ്ധിമുട്ടുകള്‍ ..... ( അങ്ങനെ അല്പം നടന്ന ശേഷം ഒരൊറ്റ ഓട്ടം , ചുളുവില്‍ ചെരുപ്പ് സ്വന്തമാക്കാം .. എങ്ങനെ ഐഡിയ !!! )

എന്തൊക്കെ പറഞ്ഞാലും നമ്മുടെ പുകയുന്ന അല്ലെങ്ങില്‍ നീറുന്ന പ്രോബ്ലെംസ് നമ്മള്‍ തന്നെ ഫേസ് ചെയ്യണം .. അല്ലെ

ഓക്കേ അങ്ങനെ ... എങ്കില്‍ നമ്മുടെ ക്രിക്കറ്റ് ടീം നായകനെ പോലെ കൂള്‍ ആകാന്‍ എന്താ വഴികള്‍ ...

എന്ത് വന്നാലും "പോയിനെടാ ഹമുക്കുകളെ " എന്ന് പറയാന്‍ ഉള്ള ധൈര്യം വേണം .... (എനിക്ക് അത് ഇത്തിരി കുറവ് ആണ് )

ചിന്താവിഷ്ടയായ ശ്യാമള ഓര്‍മയില്ലേ .... വിജയന്‍ മാഷെ അത്ര പെട്ടെന്ന് ഒന്നും മലയാളികള്‍ മറക്കില്ല ...
ഉത്തരവാദിത്തങ്ങളില്‍ നിന്നു ഒളിച്ചിരിക്കുമ്പോള്‍ ചിലപ്പോള്‍ ഒക്കെ ഞാന്‍ വിജയന്‍ മാഷെ ഓര്‍ക്കാറുണ്ട് .

സായിപ്പന്മാര്‍ എഴുതി നിറച്ച ഒരുപാടു ബുക്സ് ഉണ്ട് എല്ലാം "സെല്‍ഫ് മോട്ടിവേഷന്‍ " തന്നെ ... ചിലത് ഒക്കെ ഉപയോഗപ്രദം ആണ് ....

പക്ഷെ സത്യം എന്താണ് ഒരു ബുക്കും പഠിപ്പിക്കാത്ത പാഠങ്ങള്‍ ജീവിതം തന്നെ തരുന്നുണ്ട് ....

അപ്പോള്‍ അത് തന്നെ ഉത്തരം ..... "നോക്കിയും കണ്ടും ജീവിച്ചാല്‍ നമുക്ക്‌ നല്ലത് "


വാല്‍കഷണം :പോസ്റ്റിന്റെ തലകെട്ട് കണ്ടിട്ട് ഒന്നും മനസ്സില്‍ ആയില്ലേ , ഈ ഹോളോമാനെ അറിയില്ലേ ? ആള് അങ്ങ് ഹോളിവൂടില്‍ ആണ് . അയാള്‍ടെ പ്രത്യേകത എന്തെന്നാല്‍ മൂപീന്നിനെ ആര്ക്കും കാണാന്‍ പറ്റില്ല . അപ്പോള്‍ ആ ടൈപ്പ് ഗുളിക കിട്ടിയാല്‍ രണ്ട്‌ എണ്ണം വിഴുങ്ങി സുഖംആയി എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചിരിക്കാം ... എങ്ങനെ ഐഡിയ ... കൊള്ളാമോ ??? (വേറെ ആരോടും പറയരുതേ !!!!!!)

Thursday, July 9, 2009

ഓര്‍മ്മയിലുള്ള ഒരു വരി ...........

" ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര
ചാറിചുവപ്പിചോരെന്‍ പനിനീര്‍പൂവുകള്‍
കാണാതെ പോയി നീ നിനക്കായ് ഞാനെന്‍റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്നു തൊടാതെ പോയി വിരല്‍തുമ്പിനാല്‍
ഇന്നും നിനക്കായ് തുടിക്കുമെന്‍ തന്ത്രികള്‍ "



ചുള്ളികാട്

കവിത , മഴ , പ്രണയം, ( തികച്ചും സ്വാകാര്യം)

ഒരുപാടു ഇഷ്ടപെട്ടിരുന്ന ആളെ ആയിരിക്കും ഒരു പക്ഷെ ഏറ്റവും നിരാശയും ദുഖവും വരുമ്പോള്‍ നമ്മള്‍ ഓര്‍ക്കുക
ആ സമയത്ത് അങ്ങനെ ഒരാള്‍ കൂടെ ഉണ്ടെങ്കില്‍ .... സൊ ലക്കി . ഇല്ലെങ്ങിലോ ...

നഷ്ടപ്രണയത്തിന്റെ ഏടുകള്‍ ..... സ്വകര്യമായ ഒരു നൊമ്പരം

ഒരു പക്ഷെ നീ ഉണ്ടായിരുന്നെങ്ങില്‍ കുറച്ച് കൂടി എനിക്ക് ധൈര്യം കിട്ടുമായിരുന്നു എന്ന തോന്നല്‍ ...

മാതാപിതാക്കള്‍ കഴിഞ്ഞാല്‍ ഒരാളെ ഏറ്റവും അധികം സ്വാധീനിക്കുക പ്രണയം തന്നെ ആണ് ....

മനസ്സു നിറഞ്ഞു പ്രണയിക്കാന്‍ കഴിഞ്ഞാല്‍ .....

ഇതു എഴുതുമ്പോള്‍ തോന്നുന്നു എന്റെ ഈ ബ്ലോഗ് ആരും കാണാത്ത ഒരിടത്ത് ഒളിപ്പിച്ചു വെക്കാന്‍ കഴിഞ്ഞെങ്ങില്‍ എന്ന് .....

വിരഹത്തിനും നഷ്ടപ്രണയത്തിനും ഒക്കെ എന്തോരം സിംബല്സ് ആണെന്നോ, അല്ലെ

മഴ ...... ചില ചിത്രങ്ങള്‍ പിന്നെ കവിതകള്‍ അങ്ങനെ ... ഒരു പാടു ഉണ്ട്

ഒരു മലയാളം ആല്‍ബത്തിലെ വരികള്‍ ആണ് എന്റെ പ്ലയറില്‍ ഇപ്പോള്‍ പാടുന്നത് ... അത് കൊണ്ടു തന്നെ ഫീലിങ്ങ്സ്‌ കമ്പ്ലീറ്റ്‌ ആയി

പറയാതെ വിഴുങ്ങുന്ന ചില വാക്കുകള്‍ ജീവിതത്തില്‍ ഇത്ര അധികം മാറ്റങ്ങള്‍ ഉണ്ടാക്കും എന്ന് ഇപ്പോള്‍ മനസ്സില്‍ ആയി

പക്ഷെ ഒന്നു മാറി ചിന്തിക്കാം അല്ലെ .... അങ്ങനെ എല്ലാം ജീവിതത്തില്‍ പൂര്‍ണമായാല്‍ പിന്നെ ഇതു എന്തോന്ന് ലൈഫ് .... അല്ലെ

ചിലത് അങ്ങനെ തന്നെ ആയിരിക്കും എഴുതപെട്ടത് .

യഥാര്‍ത്ഥ പ്രണയം ജീവിതത്തില്‍ ഒരിക്കലെ ഉണ്ടാകു .... അത് എത്ര മാത്രം ശരിയാണ് അല്ലെ

എന്നാലും സാരമില്ല ഇങ്ങനെ ഒറ്റക്കുള്ള ഓരോ നിമിഷത്തിലും ഞാന്‍ വീണ്ടും വീണ്ടും ഓര്‍ത്തോട്ടെ ,,,,

ഇതൊന്നുമല്ല കുറിച്ചിടാന്‍ വിചാരിച്ചത്‌ ഒന്നും മനസ്സില്‍ വരുന്നില്ല .....

എന്തായാലും നന്ദി .....................................