Friday, November 30, 2012

താളം

സംഗീതത്തിലെ ചിലത് അങ്ങനെയാണ് ആദ്യമായ് കേള്‍ക്കുമ്പോഴേ അത്  നമ്മുടെ കൂടെ  കൂടും 
പിന്നെ എത്ര തവണ അത് കേള്‍ക്കുന്നു എന്നോ , എങ്ങനെയൊക്കെ ആസ്വദിക്കുന്നു എന്നോ  ഒരു പിടിയും കിട്ടില്ല .....

അങ്ങനെ ഉള്ള ഒരു വര്‍ക്ക്‌ ആണ് "താളം "...... ജോബ്‌ കുര്യന്‍ , ചരണ്‍ , yakzan ...... ഇവരുടെ  ഒരു ആല്‍ബം ...... ഇത്രയും ഇഷ്ടപെടുന്ന ഒരു മലയാളം ആല്‍ബം എനിക്ക് വേറെ പറയാന്‍  ഇല്ല .
ഏഷ്യാനെറ്റ്‌ rosebowl ചാനലിലുടെ ആദ്യമായ് കേട്ടപോഴെ തുടങ്ങിയ പ്രണയം ആണ് ...

താളം Rokz .......>>>>>>>>>

ജോബ്‌ കുര്യന്‍ വീണ്ടും ആകര്‍ഷിച്ചത് ... "കണ്നീര്പൂവിന്റെ " എന്ന് തുടങ്ങുന്ന പാട്ടിന്റെ മറ്റൊരു വെര്‍ഷന്‍ പാടിയത് കേട്ടപ്പോള്‍ ആണ്, 
കണ്ണ് നിറഞ്ഞു പോയി ...................

ജോബ്‌ Rokz .....>>>>>>>>>



ഇതൊന്നും ഇല്ലായിരുന്നെങ്ങില്‍ എന്തോ ഒരു ദുഃഖം തോന്നുന്ന ഈ സമയത്ത് ഒക്കെ വേറെ എന്ത്  ചെയ്യുമായിരുന്നു ....



സന്മനസ്സുള്ളവര്‍ക്ക് ഭൂമിയില്‍ സമാധാനം ............................

Sunday, November 4, 2012

അരികെ ........

മലയാളത്തിലെ ചില സിനിമകള്‍ എനിക്ക് അത്രക്കും ഇഷ്ടമാണ് . അതില്‍ ശ്യാമപ്രസാദിന്റെ
സിനിമകള്‍ എല്ലാം ഉണ്ടാകും ..... താങ്ക്സ് ...... mr.shyamaprasad .....

അരികെ ഞാന്‍  ഇന്നു ആണ് കണ്ടത് ..... മനോഹരമായിരിക്കുന്നു ...

ശന്തനുവും , കല്പനയും , അനുരാധയും ..... മനസ്സില്‍ തന്നെ ഉണ്ട് ......

അരികത്തുള്ള സ്നേഹം അറിയാന്‍ നമുക്ക് പലപ്പോഴും കഴിയാറില്ല ......

ലോകത്തിലെ അവസാന പ്രണയ ജോഡികള്‍ ആണ് ശന്തനുവും കല്പനയും എന്ന് .. അനുരാധ  ഡയറിയില്‍ എഴുതുന്നുണ്ട് .....
പക്ഷെ ശന്തനു ശരിക്കും പ്രണയിച്ചിരുന്നത് കുറച്ചുഎങ്കിലും അനുരാധയെ ആണ് എന്നും , ഇനി പ്രണയികേണ്ടത് അവളെ തന്നെ ആണെന്നും അവസ്സാനത്തില്‍ മനസിലാക്കാം ....


അരികെയുള്ള പ്രണയം അകലെ തേടുന്നു .... നമ്മള്‍ എപ്പോഴും ....


ഇത് അരികെ കണ്ടതിന്റെ ഹങ്ങോവേര്‍ ......

ഇനി എന്റെ കാര്യം പറയാം ..... ഈ പടത്തില്‍ അനുരാധ ആകുലപെടുന്നപോലെ ശരീരത്തില്‍ മാത്രം അധിഷ്ടിതമാകാതെ ഒരു പ്രണയം , അത് ഉണ്ടാകുമോ .... എന്ന ഒരു പേടി എനിക്കും ഉണ്ട് .

കണ്ടുവരുന്നതും ഇങ്ങനെ ഒക്കെ തന്നെയാണല്ലോ ....
ഒരു കുഞ്ഞു പ്രണയം എങ്കിലും ആങ്ങനെ കാണാന്‍ കിട്ടുമോ ആവോ .....

പെണ്ണിന്റെ മനസ്സ് മനസ്സിലാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് .... അതുകൊണ്ട് തന്നെ പ്രണയത്തിന്റെ ആഴം മനസിലാക്കുക നടക്കില്ല ......
അപ്പോള്‍ ആകര്‍ഷണം  മാത്രമേ വെളിയില്‍ കാണു .....

പക്ഷെ സത്യം പറയാലോ സെക്സ് എന്നതിന്റെ ഒരു ആകര്‍ഷണം ഇല്ലാതെ ഞാന്‍ പ്രണയിച്ചിട്ടുണ്ട്  .... എന്റെ ഭാഗ്യം , അല്ലേ ?

അതുകൊണ്ട് തന്നെ ഇതൊക്കെ എഴുതികൊണ്ടിരിക്കുമ്പോള്‍ എന്റെ റൂമില്‍ പാടികൊണ്ടിരിക്കുന്നത് " അഴലിന്റെ ആഴങ്ങളില്‍ നീ  മാഞ്ഞു പോയി " എന്ന ഏറ്റവും പുതിയ
ഈസ്റ്റ്‌ കോസ്റ്റ് , വിരഹ ഗാനം .....

നല്ലപ്രണയം ഇങ്ങനെ നൊസ്റ്റാള്‍ജിയ ആക്കാന്‍ ഈസ്റ്റ്‌ കോസ്റ്റ് എങ്കിലും ഉള്ളത് നമ്മുടെ ഫാഗ്യം !!!!!!!!!!!!!!!!

ടെസ്സക്കും സിറിലിനും അറിയുമോ ഈ സാധാരണക്കാരന്റെ ആകുലതകള്‍ ??????

സിനിമ കാണുമ്പോള്‍ അതില്‍ വല്ലാതെ ഇഴുകി ചേര്‍ന്ന് കഥാപാത്രങ്ങളുടെ തൊട്ടു മുന്‍പില്‍ താടിക്ക് കയ്യും കൊടുത്ത് ഇരുന്നു അവരുടെ ലോകത്തില്‍ ഞാനും ഉള്ളത് പോലെയാണ് സാധാരണ ഞാന്‍ മൂവി ആസ്വദികാറുള്ളത് .

ഇങ്ങനെ പടം കാണുമ്പോള്‍ ശരിക്കും വേദനയും ദുഖവും സന്തോഷവും എല്ലാം എനിക്കും അനുഭവപെടും ..... നല്ലത് അല്ലേ ........

അങ്ങനെയിരിക്കുമ്പോള്‍ ആണ് 22 female ,kottayam  കണ്ടത് ..... വരാമെന്ന് പറഞ്ഞ സുഹൃത്തുക്കള്‍ സമയത്ത് എത്താത്തതിനാല്‍ ഒറ്റയ്ക്ക് തന്നെ കയറി ഇരിപ്പായി ...ഞാന്‍  ആകെ .

ശകതിയായ ഒരു സ്ത്രീ പക്ഷ സിനിമ ആണെന്ന് ഒരുപക്ഷം , അതല്ല ഇത് നവ മലയാള സിനിമ ആണെന്ന് വേറൊരു പക്ഷം ......
ഇങ്ങനെ ഒക്കെ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നതാണല്ലോ ഈ സിനിമയും കഥാപാത്രങ്ങളും  ഒക്കെ ....

അതൊന്നും ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ഇല്ല .....
കഥാവസാനം ഞാന്‍   ശരിക്കും പരിഭ്രമത്തില്‍ ആയിരുന്നു ,

കാരണം , നുമ്മടെ ടെസ്സ കൊച്ച് ആത് ചെയ്തു കഴിഞ്ഞപ്പോ ... സത്യം പറയാലോ ഞാന്‍  ആകെ  വിയര്‍ത്ത് പോയി .
ഒരുവിധം  ആണ്  കണ്ടു  തീര്‍ത്തത് .......

പ്രതികാരം  ആണെന്നോ ..... സ്ത്രീ സ്വാതന്ത്ര്യം ആണെന്നോ ഒക്കെ പറഞ്ഞാലും ചെയ്തത്  അല്പം കടുത്തു പോയി എന്ന് തോന്നുനില്ലേ .......

പരസ്പരം ഇങ്ങനെ തുടങ്ങിയാല്‍ വഞ്ചിക്കുന്ന കാമുകിയുടെ എന്താണാവോ കത്തി വെക്കാന്‍ പോകുന്നത് ..........

പരസ്പരം വിശ്വസിക്കുന്നവര്‍ എല്ലായ്പോഴും ചതിക്കപെട്ടാല്‍ പിന്നെ തന്റെ വിശ്വാസം  മറ്റെയാള്‍ മുതലെടുത്തു എന്ന് മാത്രമേ ചിന്തിക്കു , മറ്റേ കക്ഷിയെ മനസ്സിലാക്കാന്‍  തനിക്കു
തെറ്റ് പറ്റി എന്ന് വസ്തുത എന്തേ മറന്നു പോകുന്നു ..........

ഇവിടെ താന്‍ ഒരു കന്യക അല്ല എന്ന് വരെ വളരെ കൂള്‍  ആയി പറയുന്ന ടെസ്സ ....( മറക്കരുത് ഒരു കൂട്ടം മൂരാച്ചിക്കള്‍ക്ക്‌ ഇപ്പോഴും അത് ഒരു വലിയ ഭാരമാണ് , ഇല്ലെന്ന് കേള്‍ക്കുന്നതെ  അവര്‍ക്ക് അലര്‍ജി ) തികച്ചും നാഗരികമായ ഫ്രീ സെക്സ് സംസ്കാരത്തില്‍ വിശ്വസിക്കുന്ന  അല്ലെങ്ങില്‍ അതില്‍ ജീവിക്കുന്ന ഒരുവള്‍ .....
അവളുടെ തീരുമാനങ്ങളില്‍ വന്ന തെറ്റ് ( ഇവിടെ ഒരു ബലാല്‍കാരം അവളുടെ തെറ്റ് അല്ല )

പക്ഷെ സിറിലിനെ മനസ്സിലാക്കുന്നതില്‍ അവള്‍ക്കു തെറ്റ് പറ്റിയില്ലേ ........
നേരത്തെ പറഞ്ഞ പോലെ ഒരു ഫ്രീ കള്‍ച്ചര്‍ എടുത്ത് അണിയുമ്പോള്‍ കൂടെ ഫ്രീ ആയി  കിട്ടുന്നത്  അല്ലെ അവള്‍ക്കു പിണഞ്ഞ അബദ്ധങ്ങള്‍ .....

അതിനു അവസാനം വിയര്‍ക്കേണ്ടി വന്നത്  ഈ സാധാരണക്കാരനും .......



* ആരും ഞെട്ടണ്ട എനിക്ക് സിറിലിനെ പോലെ ആരെയും അറിയൂലട്ടോ ... സത്യമായും
* കഥാപാത്രങ്ങളെ വിശകലനം ചെയ്തു എന്ന് മാത്രം , സ്ത്രീപക്ഷമല്ല എന്നാ കാരണത്താല്‍ ആര്‍ക്കും വിരോധം തോന്നരുത് ...പ്ലീസ് .....