Thursday, March 25, 2010

കുഞ്ഞുവാവേ മുകളിലെന്താ?? yo baby watsup!!!

ജീവിതത്തില്‍ കുറച്ച എങ്കിലും impact ഉണ്ടാകിയിടുള്ള ആളുകള്‍ ഒരു പക്ഷെ ഇപ്പോള്‍ നമ്മുടെ കൂടെ ഉണ്ടായ്‌ എന്ന് വരില്ല .... അപ്പോള്‍ നമ്മള്‍ പറയും മിസ്സ്‌"miss u so much" എന്ന് .

അങ്ങനെ ഒരു സന്ദര്‍ഭം ആണ് എക്സ് gal friendsine കാണുക എന്നത് , അതും വര്‍ഷങ്ങള്‍ക്കു ശേഷം .....
അങ്ങനെ ഒരു സന്ദര്‍ഭം വന്നാല്‍ "*കുഞ്ഞുവാവേ മുകളിലെന്താ " എന്ന് കൂള്‍ ആയി ചോദിക്കാന്‍ നിങ്ങള്ക്ക് പറ്റിയാല്‍ ഫാഗ്യം (ഭാഗ്യം എന്നും പറയാം ) .

മനസ്സില്‍ ഒരുപക്ഷെ ഒരുപാട് വിഷമവും നിരാശയും ഒക്കെ ഉണ്ടായിടുള്ള കാലങ്ങള്‍ ആയിരിക്കാം ഒരുപക്ഷെ കഴിഞ്ഞുപോയത്‌ , എന്നാലും വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് നിങ്ങള്ക്ക് ആ എല്ലാ ഫീലിങ്ങ്സും അതുപോലെ തന്നെ കാണിക്കാന്‍ പറ്റി എന്ന് വരില്ല , കാരണം അതാണ് കാലം .... അല്ലെങ്ങില്‍ ടൈം ...... വേദനകളും വിഷമങ്ങളും ഒക്കെ മണ്ണിട്ട്‌ ചവിട്ടി കൂട്ടാന്‍ മൂപര്‍ ആള് ബഹുമിടുക്കന്‍ ആണ് .

സൊ പിന്നെ എന്തിനാ പഴയ ആ കൂട്ടുകാരിയെ അല്ലെങ്ങില്‍ കൂട്ടുകാരനെ കാണുമ്പോള്‍ മനപൂര്‍വം ഒരു ജാഡ ഇടുന്നത് ..... മറക്കുന്നത് അല്ലെ നല്ലത് (ചിലപ്പോ already മറന്നു കാണും ചിലര്‍ ഒക്കെ )
അപ്പോള്‍ നല്ലൊരു ചിരി സമ്മാനിച്ച്‌ മുകളില്‍ പറഞ്ഞ പോലെ പറയുക ..........

"കുഞ്ഞു വാവേ ...................



ബാക്കി ഉള്ളത് : ഇത് ഇപ്പൊ പറയാന്‍ കാരണം ഞാന്‍ ഇന്ന് എന്റെ ഒരു പഴയ കൂട്ടുകാരിയെ കണ്ടു (അവിചാരിതമായ് ) ഒരേ നഗരത്തില്‍ ആണെങ്കിലും പരസ്പരം കാണാറില്ല . പക്ഷെ എന്തുകൊണ്ടോ വളരെ നോര്‍മല്‍ ആയി എനിക്ക് പെരുമാറാന്‍ കഴിഞ്ഞു . അവളുടെ വിരലുകളില്‍ ഉള്ള വിവാഹ മോതിരത്തിലെ പേര് ഞാന്‍ ചോദിച്ചത് വളരെ ചിരിച്ചുകൊണ്ട് ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ ആയിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു ....... അവള്‍ക്കു ഒരു മകള്‍ ഉണ്ടെന്നു പറഞ്ഞു ......... keep smiling
മെയ്‌ ഗോഡ് ബ്ലെസ് ഓള്‍ !!!!!!!!!!!!


*ഒരു പാശ്ചാത്യന്‍ പ്രയോഗം , പരസ്പരം കാണുമ്പോള്‍ വിഷ് ചെയ്യുന്ന പോലെ ഒരു പ്രയോഗം .




Tuesday, March 23, 2010

എന്തുകൊണ്ട് ?? എന്തുകൊണ്ട് ?? എന്തുകൊണ്ട്

ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് ..... ഹ കേള്‍ക്കാന്‍ എന്തുരസം അല്ലെ ......
പക്ഷെ practically ഇങ്ങനെ ഉണ്ടാകുമോ ???
കാലം അതല്ലേ ചിലപ്പോ ഇതും നടക്കും ഇതിലപ്പുറവും നടക്കും , ചിലപ്പോള്‍ ഓടും ....

പ്രണയത്തെ അല്ലെങ്ങില്‍ സ്നേഹത്തെ പറ്റി പലര്‍ക്കും പല കാഴ്ചപാടുകള്‍ ആണല്ലോ ..... പ്രേമികാന്‍ വേണ്ടി മാത്രം പ്രേമിക്കുന്നവര്‍ , അറിയാതെ പ്രണയിച്ചുപോകുന്നവര്‍ (എന്നെ പോലെ , എന്തൊരു പാവം അല്ലെ !!ശോ )
ചിലര്‍ക്ക് പ്രേമം തുടങ്ങിയാല്‍ പിന്നെ അവരെ കാണുമ്പോഴേ ഓടി ഒളികേണ്ട ഗതികേട് ഉണ്ടാവും , കാരണം എന്തെന്നോ ... അവരുടെ ബോറന്‍ പ്രേമകഥ മുഴുവന്‍ കേള്‍കേണ്ടി വരും ,അയ്യോഓഒ .......

എന്റെ ഒരു സുഹൃത്ത്‌ ഈയടുത് പ്രണയത്തിനെ ഒരു ക്രാഷ് കോഴ്സ് ചെയ്തു . അവന്‍ വെറും രണ്ടു മാസം കൊണ്ട് ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു , അത് വീട്ടില്‍ പറഞ്ഞു , കല്യാണം പ്ലാന്‍ ചെയ്തു , വെളുക്കുവോളം ഉറക്കമില്ലാതെ മോഫീലില്‍ കിനരം പറഞ്ഞു ..... അവസാനം *ചാണ്ടിയുടെ പ്രമാണത്തില്‍ പറയുന്ന ആ കോഴിമുട്ട പോലെ എല്ലാം നിലത് വീണു പൊട്ടി പോയി ,കഷ്ടം!!

പുള്ളികാരന്‍ ഇപ്പോള്‍ ആ കുഞ്ഞു പ്രേമത്തിന്റെ ഓര്‍മകളെ അയവിറക്കി മനസ്സില്‍ സെക്കന്റ്‌ ഷോ കണ്ടു കഴിയുന്നു .

അതാണ് പറഞ്ഞത് ഡെപ്ത് ഇല്ലാത്ത എല്ലാ ബന്ധങ്ങളും വേസ്റ്റ് ആണ് ..........

------------------- ---------------------- -----------------------

എനിക്ക് ഒരു ഐഡിയ തോന്നുന്നു സ്ഥിരമായ്‌ ഇപ്പോള്‍ നാട്ടില്‍ കണ്ടുവരുന്നത് വിവാഹ മുഹൂര്‍ത്തത്തില്‍ നാദസ്വരം ഒക്കെ ആയി ഉഗ്രന്‍ ഒരു കേട്ടിമേളം ആളെ ഉണ്ടാകാര് .... ആ പതിവ് മാറ്റികൂടെ , എന്ത് കൊണ്ട് ഒരു കിടിലന്‍ റോക്ക് മ്യൂസിക്‌ ഇന്സ്ട്രുമെന്ടല്‍ വച്ചുകൂടാ .....

ബാസ്സ് ഗിറ്റാറും ദ്രും ബീട്സും ഒക്കെ മുറുകുമ്പോള്‍ താലി കെട്ടണം ......

ഇതൊന്നുമില്ലാതെ എന്ത് ആഘോഷം .............



കഷണം :ഇതൊക്കെ ആണെങ്കിലും ഇന്ന് എനിക്കും തോന്നി ഒരാളോട് ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് ..... ചിരിക്കുമ്പോള്‍ കുഞ്ഞു നുണകുഴികള്‍ വിരിയുന്ന , തിളക്കമുള്ള കണ്ണുകള്‍ ഉള്ള ഒരു കൊച്ചു സുന്ദരി ............
നിങ്ങളുടെ ഒക്കെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ എല്ലാം ഓക്കേ ആകും
എസ് എം എസ് അയക്കാന്‍ മറക്കല്ലേ ........... ഹി ഹി ഹി

*ചാണ്ടിയുടെ പ്രമാണം : പറഞ്ഞു കേട്ടുകാണും , പണ്ട് കാലം മുതല്‍ക്കേ കാരണവന്മാര്‍ ഒക്കെ പറയാറുണ്ട്‌

Monday, March 22, 2010

ഓള്‍ ഇസ് വെല്‍ ........

"നമ്മള്‍ക്കിടയിലെ പകലുകളെല്ലാം അടര്‍ന്നു
പൂവുകളെല്ലാം അസ്തമിച്ചു
പറവകളെല്ലാം വറ്റി
നദികളെല്ലാം ചേക്കേറി
ഇനി നമ്മള്‍ മാത്രമുണ്ട്
നമ്മളില്‍ , ഞാനിവിടെ ഉണ്ട്
നീയോ ???......."*


എന്നത്തേയും പോലെ ഒരുപാട് വഴക്കിട്ടു കൊണ്ട് തിരിഞ്ഞു നടന്നപ്പോള്‍ , നിന്റെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ അറിഞ്ഞിരുന്നു ..........

ഇന്ന് നിന്റെ കൈകള്‍ കോര്‍ത്ത്‌ പിടിച്ചുകൊണ്ടു ഒരുപാട് ദൂരം നടന്നപ്പോള്‍ , ഒരുപാട് ചിരിച്ചപ്പോള്‍ നിന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞോ ??




(miss u so much )

*കടപ്പാട് -പവിത്രന്‍ തീക്കുനി