Wednesday, April 22, 2009

ആണെഴുത്ത്

ഹൊ ! എന്തെല്ലാം വഴികള്‍ , എന്തെല്ലാം കഷ്ടപാടുകള്‍ ... എന്നിട്ടും നോ രക്ഷ അല്ലെ .................

എന്താണ് പറഞ്ഞു വരുന്നത് എന്ന് കരുത്‌ന്നുണ്ടാകും അല്ലെ .... മറ്റൊന്നുമല്ല പെണ്‍കുട്ടികളെ വളക്കുന്ന കാര്യംതന്നെ. "അല്ല എന്തിനാണ് എങ്ങനെ കഷ്ടപെടുന്നത് .... സ്വാഭാവികമായും ഉള്ള ചോദ്യം ......

അപ്പോള്‍ കിട്ടുന്ന ഉത്തരംകിട്ടാത്ത മുന്തിരി പുളിക്കും , അതെ കുറുക്കന്‍ " അല്ലെ ......
ഛെ അത് കൊണ്ടല്ല , ചിലരുടെ കഷ്ടപാടുകള്‍ കണ്ടിട്ട് ആണ് ....ഇങ്ങനെ ചിന്തിച്ചു പോയത് . ശരാശരി മലയാളിഅഞ്ചു കൊല്ലം അരി വാങ്ങാന്‍ ചിലവാകുന്ന പണത്തിന്റെ അതെ അളവ് ഒരു വര്‍ഷം മദ്യപിക്കാന്‍ എടുക്കുന്നകാലം ആണ് ഇതു . എന്നാല്‍ അതിലേറെ ഒരു പക്ഷെ മൊബൈല് ര്‍ീചാറ്ജ് ചെയ്യാന്‍ ചിലവക്കുനില്ലേ ?

അവിടെ ആണ് ചോദ്യം , ആര്‍ക് വേണ്ടി ? ഭൂരിപക്ഷം പേരും തലകുലുക്കി സമ്മതിക്കും ... അതെ സ്ത്രീകളെവിളിക്കാന്‍ . അത് ഒരുപക്ഷെ കാമുകി ആകാം , അല്ലെങ്ങില്‍ ഭാര്യ ആകാം ..ആരും ആകാം .
അത് എന്തെങ്ങിലും ആകട്ടെ ... ഒരു girlfriend വേണം എന്ന് എന്താ ഇത്ര തിടുക്കം . പയ്യെ തിന്നാല്‍ പനയുംതിന്നാമല്ലോ ഒന്നു ക്ഷമിക്ക് നമുക്ക് വഴി ഉണ്ടാക്കാം .

ഈ ലോകത്ത് പെട്ടെന്ന് കിട്ടുന്ന ഒരു സംഗതിക്ക്‌ വേണ്ടി ആരും ശ്രമികാറില്ല അത് പോലെ തന്നെ ആണ്പെണ്‍കുട്ടികളുടെ കാര്യവും . ഒന്നു ചിന്തിച്ചേ , പെണ്‍കുട്ടികള്‍ ഇങ്ങനെ പെരുമാറുന്നത് കാണാറില്ലല്ലോ അതായത് , നിങ്ങള്‍ എപ്പോള്‍ എങ്ങിലും ഒരു ബോയ്ഫ്രണ്ട് ഇല്ലാത്തതോ അല്ലെങ്ങില്‍ ഒരിക്കല്‍ എങ്ങിലുംആരെങ്ങിലും ഒന്നു പ്രോപോസ് ചെയ്യതതോ ആയ പെണ്‍കുട്ടികളെ കണ്ടിട്ടുണ്ടോ ?
ഇല്ല അല്ലെ ..... ഇനി അഥവാ കണ്ടിട്ടുന്ടെന്ങില്‍ അത് ഒരു അപൂര്‍വ ഭാഗ്യം ആയി കരുതിയാല്‍ മതി .

ചിലപ്പോള്‍ എങ്ങിലും ചിന്തിച്ചുണ്ടോ .. നമ്മള്‍ ചിലര്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ചിലവാക്കുന്ന സമയം മറ്റൊരുഫ്രണ്ട്നു വേണ്ടി ചിലവഴിച്ചു എങ്കില്‍ ജീവിത കാലം മുഴുവന്‍ നീണ്ടു നില്‍കുന്ന ഒരു ഫ്രണ്ട് നെകിട്ടുമായിരുന്നു അല്ലെ ........



എന്തൊരു ഫിലോസഫി അല്ലെ .............. ഒന്നു കൂക്കിക്കെ ...... കൂയ് കൂയ്



ഇതൊക്കെ പറയുന്ന ഞാനും നല്ലൊരു പൂവാലന്‍ ആണ് . എന്ന് എന്റെ ഒരു പഴയ ഫ്രണ്ട് നെ വിളിച്ചപ്പോള്‍അവന്‍ പറഞ്ഞു ഒരു സംഭവം എവിടെ നിന്നോ കിട്ടിയ ഒരു നമ്പരില്‍ അവന്‍ വിളിച്ചു എന്നിട്ട് സ്ഥിരം പല്ലവിആവര്‍ത്തിച്ചു " ഇതു മാധവേട്ടന്റെ നമ്പര്‍ അല്ലെ "
അപ്പോള്‍ മറുഭാഗത്ത് നിന്നും അവളുടെ മറുപടി " ആ നമ്പര്‍ ഇവിടെ ചിലവാകില്ല" എന്ന് ഹഹഹ


പെണ്‍കുട്ടികളും കരുതി തുടങ്ങി .
എങ്ങനെ ആര് എപ്പോള്‍ തുടങ്ങി എന്ന് അറിയില്ല , ആധുനിക വാര്ത്ത വിനിമയ ഉപാധികളുടെ ഓരോ ഉപയോഗങ്ങളെ ........


പിന്കുറിപ്പ് :
തികച്ചും അഞ്ജാത വ്യക്തികളോട് ,വിശേഷിച്ചു പെണ്‍കുട്ടികളോട് എങ്ങനെ ഫോണ്‍ സംഭാഷണം തുടങ്ങാം എന്ന്കരുതി വിഷമിക്കുന്നവര്‍ ഉണ്ടെങ്കില്‍ , എന്നെ പേര്‍സണല്‍ ആയി ബന്ധപെടുക . പ്രത്യുപകാരം ഇല്ലാതെസഹായിക്കാം , ഹ ഹ ഹ (just joking ok )

Monday, April 13, 2009

സാമ്പത്തിക മാന്ദ്യം

ഹൊ ! ഇപ്പോള്‍ ഈ "സാമ്പത്തിക മാന്ദ്യം " എന്ന പ്രയോഗം ദിവസേന എല്ലാവരും ചുരുങ്ങിയത് ഒരു രണ്ടു തവണ എങ്ങിലും പറയാറുണ്ട്.

എല്ലായിടത്തും മാന്ദ്യം ആണ് പോലും , സൈക്കിള്‍ റിപയര്‍ കട നടത്തുന്ന കണാരേട്ടന്‍ വരെ ജോലി കുറയുന്നതിന് കാരണം മാന്ദ്യം ആണെന്ന് കണ്ടു പിടിച്ചു കഴിഞ്ഞു . ഹാവോ, ആര്‍ക്ക് അറിയാം !

സാമ്പത്തിക മാന്ദ്യ കാലത്തെ പ്രണയവും ഒത്തിരി കഷ്ടപാട് നിറഞ്ഞതാണ്‌ എന്നാണ് കേട്ടത് .

അതിനിടെ സാമ്പത്തിക മാന്ദ്യത്തെ പുകഴ്ത്തിയ ഒരു സുഹൃത്ത് എനിക്ക് ഉണ്ട് . കാരണം ബഹു രസമാണ് ,
നമ്മുടെ ഈ സുഹൃത്തിനു ഒരു പ്രേമം ഉണ്ടായിരുന്നു , പക്ഷെ വിചാരിച്ച അത്ര അതങ്ങ് അസ്ഥിക്ക് പിടിച്ചില്ല , പഴയ പ്രീ -ഡിഗ്രി ഒന്നും ഇപ്പോള്‍ ഇല്ലല്ലോ , അങ്ങനെ "+രണ്ട്‌ " നു പഠിക്കുന്ന കാലം , വാക്കും നോക്കും ഒക്കെ ആയി പ്രേമം വളര്ന്നു . പക്ഷെ ഈ ഇണപ്രാവുകള്‍ തമ്മില്‍ അത്രയ്ക്ക് ഒരു ചേര്‍ച്ച വന്നില്ല . ഫലമോ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ "തൂറ്റി പോയി " . പാവം അല്ലെ ,

അനങനെ ക്ലാസ്സ് ഒക്കെ കഴിഞ്ഞു പരിക്ഷയും തള്ളി നീക്കി ഇരിക്കുമ്പോള്‍ പെണ്‍കുട്ടി പെട്ടെന്ന് അതാ എയര്‍ ഹൊസ്ടെസ്സ് ആകാന്‍ പോകുന്നു , (വീടിന്റെ വടക്കേ മൂലയില്‍ ഉള്ള പത്തു സെന്റ് സ്ഥലം വിട്ടു ഫീസ് അടച്ചു എന്നോകെയാണ് കേട്ടത് ) എന്തരായാലും ആള് വീമാനത്തില്‍ തന്നെ ജോലിക്ക് കയറും എന്ന് തീരുമാനിച്ചു .

വിവരം നമ്മുടെ നായകന്‍ അറിയുന്നു , അവന് ഇഗോ പ്രശ്നം ( ഈ ഗ്യാസ് ഇന്റെ ശല്യം പോലെ ഇഗോയും ഇടയ്കിടെ അവന് വരാറുണ്ട് ) അങ്ങനെ ചൊറിയും മാന്തി ഇരിക്കുന്ന നേരത്ത് ആണ് ആഗോള സാമ്പത്തിക മാന്ദ്യം എന്ന പേരില്‍ രക്ഷകന്‍ വരുന്നത് ,

അതാ ഒന്നു , രണ്ട്‌ , മൂന്നു ജോലികള്‍ പോകുന്നു , കമ്പനികള്‍ പൂട്ടുന്നു , ബാങ്ക്കുകള്‍ പൊളിയുന്നു ......
കൂട്ടത്തില്‍ ജെറ്റ് ഐര്‍വയ്സ് പോലും ജീവനക്കാരോട് " പോയ്കൊളിന്‍ " എന്ന് പറയുന്ന അവസ്ഥ ....

അപ്പോള്‍ ആണ് നമുടെ നായകന്‍ ദീര്‍ഗശ്വാസം വിട്ടത് .... ഇനി അവള്‍ക്ക് വീമാനത്തില്‍ പണി കിട്ടില്ലല്ലോ .... എന്തൊരു സന്തോഷം പറഞ്ഞു അറിയിക്കാന്‍ വയ്യ പോലും .....

ഓരോരുത്തരുടെ കാര്യമേ .... എന്താ പറയുക ..

പിന്കുറിപ്പ് :

കഥയുടെ ബാക്കി കൂടി അറിഞ്ഞാല്‍ പുളിക്കുകയൊന്നും ഇല്ലല്ലോ , എന്നാ കേട്ടോ പെങ്കൊച്ച്‌ പഠിത്തവും കഴിഞ്ഞു വീമാനത്തിലോന്നും കയറിയില്ല പകരം നല്ലൊരു **** (ഫോര്‍ സ്റ്റാര്‍ ) ഹോട്ടലില്‍ reception കൂടിനക്കത്ത് ജോലിക്ക് കയറി .

നായകനോ ഇടയ്ക്ക് പുലര്‍ച്ചക്ക് കൃത്യമായ് അവളെ സ്വപ്നം കാണാറുണ്ട് പോലും ... എന്താണ് കണ്ടത് എന്ന് ഞാന്‍ ചോദിച്ചു കല്യാണം ആയിരിന്നു പോലും ക്ലൈമാക്സ് , സ്വപ്നത്തിലെ ഓരോ കാര്യമേ .....





Monday, April 6, 2009

സ്ത്രീ പുരുഷ സങ്കല്‍പങ്ങള്‍

ഒരു ശരാശരി മലയാളി പെണ്‍കുട്ടിയുടെ പുരുഷ സങ്കല്‍പങ്ങള്‍ .......

സാമാന്യം കുഴപ്പമില്ലാത്ത നിറം ......

ആറ് അടി വേണ്ടെങ്ങിലും ഒരു കറമൂസ (പപ്പയാ ) മരത്തിന്റെ ചുവട്ടില്‍ നിന്നാല്‍ എത്തിപിടിചെങ്ങിലും പപ്പായ തള്ളി താഴെ ഇടാന്‍ ഉള്ള ഉയരം .....

നല്ല മുടി .... ചീകിവെക്കാന്‍ എങ്ങിലും അറ്റ്‌ ലീസ്റ്റ് വേണം ..... ( കഷണ്ടിക്കാര്‍ വിഷമികണ്ട ഗള്‍ഫ്‌ ഗേറ്റും വാതിലും ഒക്കെ ഉണ്ട് ഇവിടെ .... കയ്യില്‍ ജോര്‍ജ് ബുഷ് വേണം എന്ന് മാത്രം )

തടി നിര്‍ബന്ധം ആണ് ..... (തീപെട്ടികൊള്ളി ആയാല്‍ demand കുറയും)

മീശ അതില്‍ ഒരു വിട്ടു വീഴ്ചയും ഇല്ല ...... ( ബോളിവൂടിനു എത്ര ഒക്കെ സ്വാധീനം ഉണ്ടായാലും മീശ സങ്കല്‍പത്തില്‍ ഒരു വിട്ടു വീഴ്ചയും ഇല്ല )

അല്പം കുടവയര്‍ വേണം എന്ന് പറയുന്നവരും ഉണ്ട്. ( ജാഗ്രതെ , സിക്സ് പായ്ക്ക് എട്ടു പായ്ക്ക് ഒക്കെ തീരെ അലെര്‍ജി .......)

മദ്യപാനം, ദൂമ്രപാനം (അതായത് പുകവലി ) ഒക്കെ ആകാം , പക്ഷെ അമിതം ആകരുത് .... കൊള്ളാം അല്ലെ .

നല്ല തറവാട് ..... ( വലിയ ചീത്ത പേരുകള്‍ ഇല്ലതത്....)

ജോലി നിര്‍ബന്ധം .... അതും നാല് ആളുകളുടെ ഇടയില്‍ പറയാന്‍ കൊള്ളാവുന്നത് .. ആകുന്നത് നല്ലത് .

എങ്ങനെ പോകുന്നു ..... ഇനിയും ഉണ്ട് .... വഴിയേ ചേര്‍ക്കാം .....

ഇനി ഇതിന്റെ മറുഭാഗം ............

ശരാശരി മലയാളി പുരുഷന്റെ സ്ത്രീ സങ്കല്പം

നിറം നല്ല വെളുത്തത് , നിര്‍ബന്ധം ആണ് ( അങ്ങനെ അല്ലാത്തവരും ഉണ്ട് കേട്ടോ , ഇരുനിറം അല്ലെങ്ങില്‍ ഒരു കറുത്ത സുന്ദരിയെ ഇഷ്ടപെടുന്ന ആളുകളെയും കാണാം )

ഉയരം സാമാന്യം എങ്ങിലും വേണം

തടി , അത് ഓവര്‍ ആയാല്‍ കുഴപ്പം ആയി.... സ്ലിം സുന്ദരിമാര്‍ക്ക് ഇപ്പൊ ആരാധകര്‍ കൂടുതല്‍ ആണ് ....

മുടി ... എന്റമ്മോ ഏത് കഷണ്ടിക്കും പെണ്ണിന്റെ കാര്യത്തില്‍ മുടി മുട്ടോളം വേണം പോലും ... ( പെണ്ണ് കാണാന്‍ പോകുമ്പോള്‍ മുടിയെ പറ്റി പറയുന്ന ഒരു കഥ ഉണ്ട് ... പക്ഷെ ഇവിടെ പറയാന്‍ കൊള്ളില്ല അറിയണം എന്ന് ഉള്ളവര്‍ സ്വകാര്യം ആയി ചോദിക്കുക )

പാചകം അറിഞ്ഞിരിക്കണം , അറ്റ്‌ ലീസ്റ്റ് ചാള (മത്തി ) കറി എങ്ങിലും ഉണ്ടാക്കാന്‍ അറിയണം.

തറവാട് നല്ലതായാല്‍ പെണ്ണിന് നല്ലത് .....

ജാതകം ( ചില പിന്തിരിപ്പന്‍ മൂരാച്ചികള്‍ ഇപ്പോളും ഈ പറയുന്ന സദനത്തില്‍ തൂങ്ങി പിടിച്ചു ഇരിക്കുന്നതിനാല്‍ ഒരു പാടു പെണ്‍കുട്ടികള്‍ ഇപ്പോളും തിന്ങള്‍ആഴ്ച വൃതം നോറ്റ് ഇരികേണ്ടി വരുന്നുണ്ട് )

ജോലി ഉണ്ടായാല്‍ നല്ലത് ... അല്ലെ ( എന്റെ ഭാര്യ ജോലിക്ക് പോയി കുടുംബം നോക്കേണ്ട ഗതികേട് ഇവിടെ ഇല്ല എന്ന് പറയുന്ന നട്ടെല്ലുള്ള ആണുങ്ങള്‍ ഇപ്പോളും ഈ പരിസരങ്ങളില്‍ ഉണ്ട് .... ഭലേ ഭേഷ് .... )

ഇനിയും ഉണ്ട് ലിസ്റ്റില്‍ പലതും ചേര്‍ക്കാന്‍ പിന്നെ ആക്കാം....

(ഈ സര്‍വെയില്‍ എന്നോട് സഹകരിച്ച പേരു വെളിപെടുത്താന്‍ ആഗ്രഹമില്ലാത്ത എന്റെ ആണ്‍ -പെണ്‍ സുഹൃത്തുക്കള്‍ക്ക് നന്ദി ..... ഇതിലെ അവരുടെ അഭിപ്രായങ്ങള്‍ കാലത്തിന് അനുസരിച്ച് മാറും .....മാറണമല്ലോ അല്ലെ )

ഇതു ആരേലും വായിക്കാന്‍ ഇടവന്നാല്‍ അവരുടെ എന്തെങ്ങിലും സങ്കല്‍പങ്ങള്‍ ഇതില്‍ ഇല്ല എന്ന് തോന്നുകയാനെങ്ങില്‍ ദയവായി ഇവിടെ സൂചിപ്പിക്കാന്‍ മറക്കല്ലേ ........ (condom)