Wednesday, May 20, 2009

പ്രണയചിന്തകള്‍

പ്രണയം എന്നോ പ്രേമം എന്നോ ഒക്കെ പറയുമ്പോള്‍ എന്നും ഓര്‍മിക്കുന്ന പേരുകള്‍ ആണ് ലൈല മജ്നു ,റോമിയോ ജൂലിയറ്റ്‌ ഒക്കെ ..... പക്ഷെ എനിക്ക് തോന്നുന്നു എല്ലാവരുടെയും പ്രണയം ഒരു കാവ്യം തന്നെ ആണ് ....

ഓരോ വ്യക്തിക്കും എല്ലാ വിഷയത്തിലും വ്യത്യസ്ത കാഴ്ചപാടുകള്‍ ഉണ്ട് അതുപോലെ തന്നെ ആണ് അവനവന്‍റെ പ്രണയത്തിലും .... അത് ആദ്യത്തേത് ആകട്ടെ ... അല്ലെങ്ങില്‍ ഇപ്പോള്‍ പ്രണയിക്കുന്നത് ആകട്ടെ (ഒരു പക്ഷെ 23 -മത് ഒക്കെ ആയിരിക്കും ) വ്യത്യസ്തമാണ് പ്രണയം എല്ലാവര്ക്കും ....

രാത്രി , (എന്നാല്‍ പാതിരാത്രി കഴിഞ്ഞു പുലര്‍ച്ചെ മൂന്നു മണിക്ക്) ഒക്കെ ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എനിക്ക് തോന്നുന്നു എന്റെ പ്രണയിനിക്ക് ഒരു എസ് എം എസ് അയക്കണം എന്ന് , അയക്കുന്നു അപ്പോള്‍ തന്നെ ... പക്ഷെ അപ്പോള്‍ തന്നെ അവള്‍ അതിന് മറുപടി അയക്കണം എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു , ഒരു പക്ഷെ അവള്‍ അതിനെ പറ്റി പിന്നീട് പറഞ്ഞില്ലെങ്ങില്‍ ഞാന്‍ പിണങ്ങുന്നു ...

ഇതു എന്തൊരു പ്രണയം അല്ലെ .... ( അതാണ് അവളും ചോദിക്കുന്നത് )

ഒരു ഇഷ്ടപെട്ട കഥ വായിച്ചാല്‍ , കവിത കേട്ടാല്‍ ... അന്വേഷിച്ചു നടന്ന ഒരു പാട്ടു കിട്ടിയാല്‍ .... ആദ്യമായ്‌ ഒരു tune കമ്പോസ് ചെയ്താല്‍ , ഇഷ്ടപെട്ട ഡയലോഗുകള്‍ ഒരു സിനിമയ്ക്കു ഇടയില്‍ കണ്ടാല്‍ ഒക്കെ അപ്പോള്‍ തന്നെ എസ് എം എസ് അയക്കണം , അല്ലെങ്ങില്‍ പിന്നീട് സംസാരികുമ്പോള്‍ ഇതായിരിക്കും വിഷയം .........

ഇതും പ്രണയം അല്ലെ .....

എന്റെ കുഞ്ഞു കുഞ്ഞു മണ്ടത്തരങ്ങള്‍ ഒക്കെ പറയുന്നു ....... (ഇപ്പോളത്തെ വിഷയം വോടഫോണ്‍ പരസ്യത്തിലെ സൂ സൂ വിനെറെ വിശേഷങ്ങള്‍ ഹീ ഹീ )

ഇതും പ്രണയം അല്ലെ .....


ഇനി മറ്റു ചിലര്‍ .....വീട്ടിലെ വിശേഷങ്ങളും നാട്ടിലെ വിശേഷങ്ങളും .... ഇനി രണ്ടു വര്ഷം കഴിഞു കല്യാണം കഴിഞ്ഞു , ആദ്യത്തെ കുഞ്ഞു പിറന്നു അതിന്റെ ചോരൂണിനു എവിടെ പോകണം എന്ന് വരെ പ്ലാന്‍ ചെയ്യുന്നു ....

എന്തൊരു ബോറിംഗ് അല്ലെ .... പക്ഷെ

ഇതും പ്രണയം അല്ലെ .........


മനസ്സുകള്‍ അടുത്ത് കഴിഞ്ഞു കഴിഞ്ഞാല്‍ എന്തും പറയാം ....

പക്ഷെ ഇവിടെ ഒന്നും പ്രണയം പൂര്‍ണമാകുന്നില്ല ......

ഇനി ഒരു പക്ഷെ പിരിഞ്ഞു കഴിഞ്ഞാലും ......

ഒരു പാടു കരഞ്ഞു കഴിഞ്ഞാലും ........

മനസ്സു കൊണ്ടു പിന്നെയും പ്രണയിക്കാന്‍ കഴിയണം .....

എനിക്ക് കഴിഞ്ഞിട്ടില്ല .....

നിങ്ങള്‍ക്കോ ????????

അപ്പോള്‍ ആണ് പ്രണയം പൂര്‍ണമാകുന്നത് ..... പ്രണയത്തിന്റെ അവസാനം വിവാഹം ആണോ ?? അല്ല അല്ലെ

Monday, May 18, 2009

മൊബൈലും എസ് എം എസ് ഉം പിന്നെ ഞാനും ...

നമ്മള്‍ ഒക്കെ എന്തൊരു ഭാഗ്യവാന്മാര്‍ & ഭാഗ്യവതികള്‍ ആണ് അല്ലെ ... ഒരു തപസ്സു പോലും ചെയ്യാതെ അല്ലെ നമുക്ക്‌ മൊബൈല് എന്ന വരം കിട്ടിയത്‌ . നമുക്കിടയിലെ ദൂരത്തെ കുറച്ച് ജീവിതം ഫാസ്റ്റ് ആക്കിയതില്‍ ഈ മൊബൈല് ആള് വലിയ പങ്കു വഹിചിടുണ്ട്. എസ് എം എസ് എന്ന ഈ അദ്ഭുതം ഇല്ലായിരുന്നെങ്ങില്‍ ഹൊ ! ആലോചിക്കാന്‍ കൂടി വയ്യ !

3310 ആയിരുന്നു എന്റെ കയ്യില്‍ ആദ്യം കിട്ടിയ മൊബൈല് (കുറ്റം പറയരുതല്ലോ , എങ്ങനെ തലകുത്തി വീണാലും അത് നമ്മുടെ മുഖ്യന്റെ മാതിരി കുഴപ്പം ഒന്നും കൂടാതെ തന്നെ ഇരിക്കും )

അന്നൊക്കെ ഒരു വര്‍ഷത്തേക്ക് റീ ചാര്‍ജ് ചെയ്യണമെങ്ങില്‍ ഇമ്മിണി ചെലവ് വരും , ഇന്നു 10 രൂഫാക്ക് കിട്ടും ആയുഷ്കാലം മുയുവന്‍ കൊണ്ടു നടക്കാന്‍ ഒരു കണക്ഷന്‍.

എസ് എം എസ് അയക്കുക എന്നത് അന്നും ഇന്നും ഒരു വല്ലാത്ത ആവേശം തന്നെ ആണ് . പാതിരാത്രിക്ക്‌ അയച്ചു എല്ലാവരെയും ശല്യപെടുതുന്നത് ഒരു പ്രത്യേക രസം തന്നെ ആണ് .

ഇന്നു എല്ലാവര്ക്കും മൊബൈല് ഉണ്ട് ( ഇന്ത്യ തിളങ്ങുന്നു ) നമ്മടെ അംബാനി മാഷ്‌ ആണ് ഇതു എങ്ങനെ എല്ലായിടത്തും എത്തിച്ചത്‌ എന്ന് ഇന്നും അസൂയാലുക്കള്‍ പറയാറുണ്ട് . അത് കൊണ്ടു തന്നെ അണ്ടനും അടകോടനും ഇന്നു മൊബൈല് ഉണ്ട് (ഈ പറഞ്ഞത് ഞാന്‍ അടക്കം ആണ് കേട്ടോ )

ഈ മൊബൈല് കൊണ്ടു നടക്കുന്നത് കണ്ടാല്‍ ആളുടെ പേഴ്സണാലിറ്റി അറിയാന്‍ പറ്റും എന്ന് ആരോപറഞ്ഞിടുണ്ടോ എന്ന് ഒരു സംശയം ..... ചില ആളുകള്‍ എപ്പോളും ഒരു കുപ്പായം ഒക്കെ ഇടുവിച്ചു ആണ് മൊബൈല് കീശയില്‍ വെക്കുക .... എന്നും പുതിയത് പോലെ ഉണ്ടാകും, അറിയാതെങ്ങാനും നമ്മുടെ കയ്യില്‍ നിന്നും അതെങ്ങാനും താഴെ പോയാല്‍ പിന്നെ , ഹെന്റമ്മോ ! പിന്നെ പറയണ്ട .... ( ഇവനൊക്കെ എന്തിന്റെ സൂകെടാണോ ആവോ)

ജീവിതത്തില്‍ ഒരു എസ് എം എസ് പോലും അയക്കാത്തവര്‍ ഉണ്ടാകുമോ ????

ഉണ്ടെങ്കില്‍ , തീര്ച്ചയായും മലയാളികള്‍ തന്നെ ആയിരിക്കും , ഈ കാര്യത്തില്‍ വരെ പിശുക്കാന്‍ നമുക്കല്ലേ കഴിയു ,,,,,

ഉം , അതെന്താ അങ്ങനെ എന്ന് ചോദിച്ചേക്കാം , ഓ കെ , പറഞ്ഞു തരാം ...... ഒരു മാസം മിനിമം ഒരു 50 എസ് എം എസ് എങ്ങിലും ഫ്രീ ആയി നല്‍കാത്ത ഒരു കണക്ഷനും ഇപ്പോള്‍ കാണില്ല ... അത് പോലും ഒന്നു അയച്ചു തീര്‍ക്കാന്‍ പറ്റില്ല .. അത് തന്നെ കാര്യം .

ഈ മൊബൈല് കാരണം എത്ര എത്ര .... പ്രേമങ്ങള്‍ തളിരിട്ടു , വിവാഹങ്ങള്‍ നടന്നു ( അതും നായ പൈസ ചിലവില്ലാതെ , കാരണം ഒളിച്ചോടല്‍ ആയിരുന്നു , അത് തന്നെ )

വിവാഹേതര ബന്ധങ്ങള്‍ ഇത്ര ശക്തിയോടെ ഐ പി എല്‍ കളിക്കാന്‍ കാരണം മറ്റാരും അല്ല ... ഈ മോഫെല്‍ തന്നെ വില്ലന്‍

എന്തരായാലും , കുറ്റം പറയാന്‍ പറ്റില്ല കേട്ടോ , നട്ട പാതിരാക്ക്‌ അട്ടപാടിയില്‍ കുടുങ്ങിയാല്‍ വിളിച്ചകൊണ്ടു പോകാന്‍ ആരേലും വരണമെങ്ങില്‍ ലവന്‍ തന്നെ തുണ ....

ജയ് ഹൊ !!!!!!!