Friday, April 22, 2011

ധം മാരോ ധം

ഇന്ന് ആണ് ഞാന്‍ എന്റെ ഹാളിലെ കലണ്ടെര്‍ നോക്കിയത് , അപ്പോള്‍ അതില്‍ ഇപ്പോഴും ഫെബ്രുവരി ആണ് . രണ്ടു മാസം കഴിഞ്ഞത് ഞാന്‍ അറിഞ്ഞു പക്ഷെ കലണ്ടെര്‍പ്രകാരം
ഇപ്പോഴും സമയം നീങ്ങിയിടില്ല .

"എത്ര പെട്ടെന്ന് ആണ് അല്ലെ സമയം പോകുന്നത്" . . എപ്പോഴും പലപ്പോഴും എല്ലാവരും പറയാറുള്ള ഒരു വാചകം ,
എത്രയൊക്കെ മുന്നോട്ടു പോയി എന്ന് പറഞ്ഞാലും ഇപ്പോഴും നമ്മള്‍ക്ക് പറ്റില്ല സമയത്തെ പിടിച്ചു കെട്ടാന്‍ . കഴിഞ്ഞത് എപ്പോഴും കഴിഞ്ഞത് തന്നെ .. ഒരിക്കലും തിരിച്ചു കിട്ടില്ല ..

കഴിഞ്ഞതിനെ പറ്റി ഒരിക്കലും ഓര്‍ത്തു വിഷമിക്കാരില്ല ഞാന്‍ എന്ന് എന്റെ ഒരു വിശ്വാസം ആണ് , പക്ഷെ ഇത് ഞാന്‍ എന്നോട് തന്നെ പറയുന്ന ഒരു കളവു ആണ് ... കാരണം ജിവിതം അതാണ്
ആരും ഇവിടെ കന്യക അല്ലെങ്ങില്‍ കന്യകന്‍ ആയിട്ട് പോകുന്നില്ല , ജീവിതം എങ്ങനെ ആയാലും അവസാനം ആകുമ്പോഴേക്കും നമ്മളെ ഫ*** ചെയ്തിരിക്കും .

കാലണ്ടെരില്‍ കഴിഞ്ഞു പോയ ദിവസങ്ങള്‍ ക്രോസ് ആയി മാര്‍ക്ക്‌ ചെയ്യ്നവരെ കണ്ടിടുണ്ട് ,
അല്ലെങ്ങില്‍ കുറിച്ച വെക്കാം ചില പ്രത്യേക ദിവസങ്ങള്‍ക് നേരെ അന്നത്തെ പ്രത്യേകത ....
നേരത്തെ പറഞ്ഞല്ലോ എന്റെ വീടിലെ കാലണ്ടെര്‍ ശരിയാകി വച്ച് എന്ന് .... രണ്ടു കാര്യങ്ങള്‍ ,രണ്ടു ദിവസങ്ങളില്‍ കുറിച്ചും വച്ചു .

കേരളത്തിലേക്ക് തിരിച്ചു വന്ന ദിവസം
പിന്നെ , വീണ്ടും അവള്‍ക് മെസ്സേജ് അയച്ച ദിവസം *

ഒരുപാട് പണം ഡ്രസ്സ്‌ വാങ്ങാന്‍ എന്തിനാ ചെലവ് ചെയ്യുന്നത് ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ്മകള്‍ ഡ്രസ്സ്‌ ഇല്ലാതെയല്ലേ ഉള്ളത് എന്ന് , ഒരു സുഹൃത്ത് അയച്ച മെസ്സേജ് ആണ് .

കുട്ടിക്കാലം ആണ് ഉദേശിച്ചത്.


അതുപോലെ ഓര്‍ത്തു വെക്കാന്‍ മാത്രമേ പറ്റു കഴിഞ്ഞു പോകുന്ന എല്ലാ സമയങ്ങളും ആരുടെ കൂടെ ചിലവിടുന്നോ അവരെ കൂടെ ഉള്ള ഓര്‍മകളും ......

ലഹരിക്ക്‌ വേണ്ടി ദൃഗ്സ് ഒന്നും ഉപയോഗിക്കേണ്ട ആവശ്യം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് ....
ഈ ജീവിതത്തെകാള്‍ വലിയ ലഹരി വേറെ എന്ത് തരാന്‍ ആണ് !!!!!!!
ധം മാരോ ധം ..........................


*എന്റെ ഫ്രണ്ട് , partner , ഇടയ്കിടെ തമ്മില്‍ അകലും . ഇനി പിണങ്ങുമ്പോള്‍ കൃത്യമായ് നോക്കാലോ എത്ര ദിവസം തമ്മില്‍ സഹിച്ചു എന്ന് .

0 comments: