പ്രിയപ്പെട്ട ചക്കുക്കുരു ,
അകലും എന്ന് ഉറപ്പ് ആയിരുന്നു എന്നാലും ഒരു വാക് പോലും പറയാതെ പിരിയേണ്ടി വരും എന്ന് കരുതിയില്ല . കുറച്ച കാലത്തിനുള്ളില്‍ ഒരുപാട് ദൂരം നടന്നു തീര്‍ക്കാന്‍ നമുക്ക് ആയോ ?? ഞാന്‍ പലപ്പോഴും ഈ ചോദ്യം എന്നോട് ചോദിചിടുണ്ട് അപ്പോള്‍ ഒക്കെ മനസ്സ് പറയും "അതെ " എന്ന് .. ശരിയാണോ
പക്ഷെ നമുക്കിടയില്‍ ഈ അകലം എങ്ങനെ ഇത്ര പെട്ടെന്ന് വന്നു ???
വഴിവക്കില്‍ കാത്തുനിന്നതും , ഒരുനോക്കു കാണാന്‍ ആല്‍ച്ചുവട്ടില്‍ വന്നുനിന്നതും ഇങ്ങനെ ഒന്നും നമുക്ക് അവകാശപെടാന്‍ ഇല്ല ,
തടസ്സങ്ങള്‍ ഇല്ലാത്ത നെറ്റ്വര്‍ക്കും നിയന്ത്രണങ്ങള്‍ ഇല്ലാത്ത സന്ദേശങ്ങളും നമ്മുടെ അകലം ഒരുപാട് കുറച്ചു ....
നിന്റെ ഹൃദയമിടിപിന്റെ താളവും എന്റെ ശ്വാസത്തിന്റെ ചൂടും എല്ലാം അറിയാന്‍ നമുക്ക് ഇടയില്‍ നിമിത്തമായത് വെറും കുറച്ച സന്ദേശങ്ങള്‍ കൊണ്ട് മാത്രമല്ലെ ....
കൈകള്‍ പിടിച്ചു കൊണ്ടായിരുന്നു നമ്മള്‍ ആ ദൂരങ്ങള്‍ എല്ലാം താണ്ടിയത് , ഒരു പക്ഷെ ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ കുറച്ചു , നിന്റെ കൂടെ ....
ഒരിക്കലും നമുക്ക് പഴയ നിമിഷങ്ങള്‍ തിരിച്ച കിട്ടില്ല .......
കഴിഞ്ഞ നിനിഷങ്ങളെയും അതിലെ നമ്മുടെ സ്നേഹത്തെയും , കുഞ്ഞു സന്തോഷങ്ങളെയും കാലം ചില്ലുകൂടിനുള്ളില്‍ ആക്കി .
എനിക്ക് മറക്കാന്‍ കഴിയുന്നില്ല .....
തെറ്റുകള്‍ പറ്റിയിട്ടില്ല എന്ന് വിശ്വസിക്കട്ടെ ....
നന്മകള്‍ നേരുന്നു .......
വാല്‍കഷണം : കഴിഞ്ഞ കുറച്ച കാലത്തെ എന്റെ യാത്രകളില്‍ എന്നോട് ഒപ്പം നിന്ന് മനോഹരമാക്കിയ എന്റെ ഒരു കൊച്ചു സുഹൃത്തിനു സ്നേഹപൂര്‍വ്വം ...................
Sunday, October 17, 2010
Subscribe to:
Post Comments (Atom)

0 comments:
Post a Comment