Tuesday, July 10, 2012

കഥയല്ലിത് ജീവിതം,

എന്റെ ഒരുവിധം പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഒക്കെ വിവാഹ ജീവിതത്തിലേക്ക് കടന്നു കഴിഞ്ഞു .... സന്തോഷം .... ആര്‍ക്ക് ,അവര്‍ക്ക് ..... അല്ലാതെ എനിക്ക് എന്ത് സന്തോഷം ????

ഒരു ടൈപ്പ് തല്ലിപൊളി കോമ്പ്ലെക്സ് ഇവിടെ വര്‍ക്ക്‌ ഔട്ട്‌ ആയില്ലേ എന്ന് വായിക്കുന്നവര്‍ക്ക് തോന്നാം .....

അങ്ങനെ ഒന്നും ഇല്ലന്നെ ... സത്യമായിട്ടും ..........

ആ ഇനി കാര്യത്തിലേക്ക് കടക്കാം  ( അവര്‍ ഒക്കെ ഇപ്പോള്‍ കിടന്നിട്ടുണ്ടാകും , എന്നിട്ട് എന്തകുവാണോ എന്തോ ?? ) * 

അപ്പോള്‍ പറഞ്ഞു വന്നത് ഇത് തന്നെ ആണ് ......  ശരിക്കും ഒരു ഫെവികോള്‍ ബന്ധം കാണാന്‍ കഴിയുനില്ല ഇവരില്‍ ആരിലും .....

കേരളത്തില്‍ 1000 പുരുഷന്മാര്‍ക്ക് 1040 സ്ത്രീകള്‍ ഉണ്ട് പോലും * ഉണ്ടോ ആവോ??

അപ്പോള്‍ ആ അധികം വരുന്ന 40 എണ്ണം അടക്കം 100 മുതല്‍ 150 വരെ പെണ്ണുകാണല്‍ ചടങ്ങുകള്‍ നടത്തി ആണ് ഇവരില്‍ പലരും ഇപ്പോള്‍ വിവാഹം കഴിച്ചിട്ടുള്ളത് . ( അതിശയോക്തി തോന്നണ്ട ,സത്യം ആണ് ) വെറുതെ ആണോ കിലോ കണക്കിന് ചിപ്സും ലഡുവും കേരളത്തിലെ ബേക്കറികളില്‍  ചിലവാകുന്നത് , ഇതൊക്കെ ഇവന്മാര്‍ തിന്നു തീര്‍ക്കുന്നത് ആണ് . 

അങ്ങനെ ഒക്കെ തിരഞ്ഞും ചിന്തിച്ചും ഒക്കെ ആണ് അവസാനം മിന്നു കെട്ടുന്നത് .... ഒന്ന് മിനുങ്ങി എല്ലാരും കല്യാണം തിന്നു തീര്‍കകുന്നു ........

പക്ഷെ മനസ്സ് കൊണ്ട് അടുക്കുന്നില്ല പലരും ..... ( തുറന്നു സമ്മതിചു ഒരാള്‍ .... 75% മാത്രമേ അവനു സംതൃപ്തി ഉള്ളു എന്ന് ) w t f 

എന്റെ ചോദ്യം ഇത്ര മാത്രം "എന്റെ ഈ പോസ്റ്റിന്റെ തലവാചകം " 

പക്ഷെ ഇതും പറയാം വെള്ളം ഇറക്കാന്‍  തിര അടങ്ങാന്‍ കാത്തു നില്‍കേണ്ട .... അങ്ങാട് ഇറക്കി വിടെടോ !!!!!!!!!

എല്ലാം തികഞ്ഞു ഒരു ദാമ്പത്യവും ഇവിടെ എന്നല്ല ഒരിടത്തും ഇല്ല ........
അപ്പോള്‍ ഒരു" മൗനരാഗം "* പ്രതീക്ഷിക്കാം അല്ലെ  എല്ലാവരില്‍ നിന്നും !!!!


എന്തായാലും എല്ലാവര്ക്കും ആശംഷകള്‍ ...........




വാല്‍കഷണം : *നിര്‍ദോഷമായ ഒരു തമാശ 
                               * ഒരു ഏകദേശ കണക്കു  
                               * മണി രത്നം വക ഒരു മനോഹര പടം 




ഇങ്ങനെ പോകുന്നു ജീവിതം ..........

പറയാന്‍ പലതും ബാക്കി വച്ചു ......

ഒരുപാട് ചോദ്യങ്ങളില്‍ പലതും ചോദിക്കാതെ .......

പലപ്പോഴും ഒന്ന് അവസാനമായി ഒരു നോക്ക് കാണാന്‍ പോലും ആകാതെ ....

ദുഖത്തിലും , സന്തോഷത്തിലും , വെറുപ്പിലും , കൂടെ നിന്നിടുള്ളവര്‍ ......

ഇവിടെ ഒരുപക്ഷെ ഒരിക്കലും തുറന്നു സമ്മതിച്ചിട്ടില്ല ......

പക്ഷെ ഇനി പറയാലോ....

നീ ജീവിച്ചിരുന്നു....ശരിക്കും......

മനസ്സ് നിറഞ്ഞ ഒരു റെഡ് സല്യൂട്ട് *......... 





മുറിഞ്ഞു വീണത് : ഇവിടെ നിന്നും മറ്റൊരു ലോകത്തേക്ക് പെട്ടെന്ന് പോയ എന്റെ സുഹൃത്തുക്കള്‍ക് .....

( റെഡ് സല്യൂട്ട് എന്നത് , സിപിഎം ..... റെഡ് ഫ്ലാഗ് , നക്സല്‍  എന്നിത്യാദി  യാതൊരു വിഷയവുമായ് ബന്ധമില്ല ......... തികച്ചും കാല്പനികമായ ഒരു ആചാര പരാമര്‍ശം മാത്രം )