Friday, December 4, 2015

മരണം

സാഹചര്യങ്ങൾ ആണ് ജീവിതത്തെ നിയന്ത്രിക്കുന്നത്
സ്വഭാവം,
ഒരുപക്ഷെ തങ്കപെട്ട സ്വഭാവം എന്നൊക്കെ നമ്മൾ പുകഴ്ത്തുന്ന
പലർക്കും  സാഹചര്യങ്ങളിൽ കാലിടറും

ജീവിതത്തിന്റെ ശരിക്കുമുള്ള ആ ചൂട് മനസിലാക്കണമെങ്കിൽ
പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് നോക്കണം .

ആര്കൂടെ  കൂടെയുണ്ടാകും
ആര് നിൽക്കും എന്ന് അളക്കാനുള്ള ഒരു വേദിയായി
കാണേണ്ട അതിനെ എന്ന് കരുതിയാലും
കാര്യങ്ങൾ കൂടുതൽ സ്പഷ്ടമാകും .

ചില പ്രതിസന്ധികളിൽ മനസ്സ് ഇടറരുത്
എന്ന് കരുതുമെങ്കിലും പതറി   പോകും

അപ്പോൾ ചിലപ്പോൾ അവനെ കാണും
കറുത്ത വസ്ത്രത്തിൽ ബെർഗ്മാൻ പ്രതിഷ്ഠിച്ച
ആ പ്രതിരൂപത്തെ
എന്തിന്റെ ??
മരണത്തിന്റെ .......

പേടിക്കും
മനസ്സ് പതറും
ഒരു ഭീതി മനസ്സില് ആളും
പുകയും
നമ്മൾ തളരും

ധീരതയോടെ നിന്നവരുണ്ട്
ചരിത്രം സാക്ഷി
പക്ഷെ അതൊക്കെ
അടിയുറച്ച ചില വിശ്വാസങ്ങൾക്ക്
വേണ്ടിയായിരുന്നു
ധീരന്റെ മരണം .

പക്ഷെ നിസഹായമായ ഒരു മരണം
ഉണ്ട് ,ശരീരം പിടക്കുന്നതിനെക്കൾ
ആയിരം  മടങ്ങ് മനസ്സ് വിറക്കും
അപ്പോൾ ..

യാത്ര പറയാൻ സമയമായിട്ടില്ല
എന്നാ ആശ്വാസത്തിൽ
ആണല്ലോ ..എല്ലാ കാട്ടിക്കൂട്ടലുകളും ..

സമയം അതൊന്നുറച്ചാൽ
പിന്നെ .....
ഒന്നുമില്ല
ശൂന്യം 

Wednesday, August 6, 2014

ഒരു വല്ലാത്ത "ദൃശ്യം" ആയി പോയി .....

ഇന്ന് ഓഗസ്റ്റ്‌ 6 ......കുറച്ച കാലം മുന്പ് ഓഗസ്റ്റ്‌ 2 നു ആണ് ജോർജ് കുട്ടി ധ്യാനം കൂടാൻ പോയത് , ഓഗസ്റ്റ്‌ 3 നു തിരിച്ചു വന്നു ....
( ഈ കാര്യത്തിൽ നാട്ടുകാർക്ക് എല്ലാവര്ക്കും ഒരേ സ്വരം ആണ് , നോ ഡൌട്ട് )

 ഇന്നാണ് മലയാളികൾ ഒരേ ഈണത്തിൽ പുകഴ്ത്തിയ ഈ "ദൃശ്യ വിസ്മയം" ഒന്ന് കാണാൻ കഴിഞ്ഞത് ......

അങ്ങ് നിലമ്പൂർ കേസ് മുതൽ ഇങ്ങു ഒളി ക്യാമറ ( "ആ സമയത്ത്" പടം പിടിക്കുന്ന  പരിപാടി ) കേസ് വരെ ആധാരം , അടിയാധാരം , മൂലാധാരം ഒക്കെ ഈ സിനിമ ആയിരുന്നു പോലും .

തെളിവ് നശിപ്പിക്കാൻ സിം കാർഡ്‌ നാഷണൽ പെര്മിറ്റ് ലോറിയുടെ മണ്ടയിലെക്ക് എറിഞ്ഞ ശേഷം സൈബെര് സെല്ലിനെ വട്ടം ചുറ്റിക്കുന്ന പരിപാടി , ഇദം പ്രഥമമായി തുടങ്ങിയത് ഈ സിനിമയ്ക്കു ശേഷം ആണ് പോലും
( രജനി സാറിന്റെ "കൊച്ചടിയാൻ" പടത്തെ പറ്റി ബച്ചന സാറ് ഇങ്ങനെ പറഞ്ഞിരുന്നു പോലും " ഇനി ഇന്ത്യൻ സിനിമ കൊച്ചടിയാണ് മുന്പും അതിനു ശേഷവും എന്നാണ് അറിയപ്പെടുക എന്ന് "
-ചിരിച്ചിട്ട് ഇരിക്കാൻ വയ്യൊ -)

അതുപോലെ കേരളത്തിലെ ക്രിമിനൽ കേസുകൾ ദ്രിശ്യത്തിനു മുമ്പും ശേഷവും എന്ന് തരം തിരിക്കേണ്ടി വരും .
പക്ഷെ ഈ വിദ്യ നമ്മുടെ ടിന്റുമോൻ മുൻപേ കണ്ടു പിടിച്ചതാണ് സിം കാർഡ്‌ വിഴുങ്ങിയ ശേഷം കേരളം വിട്ടാൽ അത് റോമിംഗ് ആകില്ലേ എന്ന സംശയം പുള്ളിക്ക് മുൻപേ ഉണ്ടായിരുന്നു .

ഇനി കഥയിലേക്ക്‌ വരാം സ്വന്തം കുടുംബത്തിൽ  ഉണ്ടാകുന്ന ഒരു ആപത്ത് വളരെ സമർത്ഥമായി  മറിച്ചു  വെക്കുന്ന കഥ നായകൻ അതാണ് ഈ കഥയിലെ ഗുണപാഠം .

എന്റെ ഒരു സുഹൃത്ത്‌ ആദ്യം ദൃശ്യം കണ്ട അന്ന് എനിക്ക് മെസ്സേജ് ചെയ്തിരുന്നു പടം അടിപൊളി ആണെന്ന് , കൂടാതെ സ്ക്രീനില കണ്ട സസ്പെൻസ് താങ്ങാൻ വയ്യാഞ്ഞിട്ട് ആണെന്ന് തോന്നുന്നു അവൻ അത് എന്നോട് പറയാൻ വെമ്പൽ കൊണ്ടു .

"അയ്യോ ഗൂര്ഖേ കത്തി ഊരല്ലെ " എന്ന് പറഞ്ഞത് പോലെ ഞാൻ ആവുന്നത് പറഞ്ഞു സസ്പെൻസ് പൊളിക്കല്ലേ  ന്നു !!!

പക്ഷെ എന്തൊക്കെ പറഞ്ഞിട്ടും ഒരു ജനിതക വിത്ത് അവൻ മെസ്സേജ് ഇട്ടിട്ടു പോയി , " ഈ രഹസ്യം എന്നോട് കൂടി മണ്ണിൽ ചേരട്ടെ എന്ന് " ( സംഗതി നായകന്റെ ഡയലോഗ് ആണ് , )

പിന്നീട് മൂലകഥയ്ക്ക് ആധാരമായ ജപ്പാനീസ് പടം ഞാൻ കണ്ടു , (ജിത്തുഏട്ടൻ അറിയണ്ട )
ഇപ്പോഴാണ്‌ ദൃശ്യം കണ്ടത് . ........സന്തോഷമായി ഗോപിയേട്ടാ ......

H B O ഒക്കെ സ്ഥിരം ആയി കാണുന്ന ജോർജ് കുട്ട്യേട്ടൻ ഒരു കുഴപ്പം വന്നപ്പോൾ സായിപ്പിനെ മനസ്സാ സ്തുതിച്ച് എല്ലാം എടുത്തൊരു കാച്ചു കാച്ചി . അല്ലെങ്ങിലെ ഇരുട്ടില തപ്പുന്ന നമ്മുടെ പോലീസ്  അതോടെ ഡിം .....

കണ്ടു ഇറങ്ങുന്ന (സ്ഥിരമായി ഉറങ്ങുന്ന ) നമ്മുടെ പ്രേക്ഷകന് ഡൌട്ട് അടിക്കാതിരിക്കാൻ (സീരിയൽ) I G മാടത്തിന് എല്ലാം മഷിയിട്ട പോലെ തെളിയുന്നതും കാണാം .

മൂക്ക് പൊത്തി കുഴി മാന്തുമ്പോൾ "ബാഡി " ( തമിഴൻമാർ അങ്ങനെയല്ലേ പറയുക ) കിടന്നിടത്ത് പശു കിടക്കുന്നത് കണ്ടു പ്രേക്ഷകൻ  ഞെട്ടി
 എന്റെ സുഹൃത്ത്‌ അന്ന് കോൾ'മയിർ'കൊണ്ടത് ഇതേ പശുവിനെ അന്ന് കണ്ടപ്പോൾ ആയിരുന്നു എന്ന് മനസ്സിലായി
 
ഞെട്ടി തിരിഞ്ഞു  സീരിയൽ  I G യും കൂട്ടരും നോക്കിയപ്പോൾ അതാ മുറ്റത്തൊരു (മൈന ) ജോർജ് കുട്ടി . പിന്നെ അടിയോടടി
സംഗതി അപ്പോഴാ ഒരു ജോർ ആയത് " സഹദേവൻ പോലീസിനെ ഓടിച്ചടിക്കുന്നുണ്ട് ജോർജ് കുട്ട്യിടെ അളിയനും കൂട്ടരും , അടി നിന്നപോഴെകും സഹദേവന് സസ്പെൻഷനും ആയി ,
 അല്ലേലും  പെറ്റ തള്ള സഹിക്കുമോ ആ സൈസ് അടിയല്ലേ അടിച്ചത് പാവം ജോർജ് കുട്ടിയുടെ കുടുംബത്തെ ,

"ഇതുകൊണ്ടാരിശം തീരാഞ്ഞിട്ട് " എന്ന് പറഞ്ഞ പോലെ സംഗതി അവിടം കൊണ്ടും തീരുന്നില്ല . പുതിയ പോലീസെ സ്റ്റേഷൻറ്റെ അടിത്തറക്കടിയിൽ ആണ് വീണ്ടും സസ്പെൻസ് ( അത് ഞാൻ ആയിട്ട് ഇനി പറയുല )

S I യുടെ റൂമിൽ  നിന്നും ജോർജ്കുട്ടി ഇറങ്ങുമ്പോൾ ഫ്ലാഷ്ബാക്ക് ആയി സംഗതി നമ്മുക്ക് മനസിലാകും . കറക്റ്റ് അപ്പോൾ തന്നെ
നമ്മുടെ പഴയ  സുഹൃത്ത്‌ എണീറ്റ്‌ നിന്ന് കയ്യടിക്കുന്നു " ഇനി ഇതൊക്കെ ആരോടാണ്  ഒന്ന് പറയുക കർത്താവേ " ഏന് മനസിൽ കരുതി തിയേറ്റർ വിട്ട് ഓടുന്നു


                                                   ശുഭം !!!!!!!






Friday, May 3, 2013

അവൾക്ക് ആ വെളുത്ത പൂക്കളുടെ മണമാണ് ......

എന്താകാം ഞാൻ ഇങ്ങനെ ചിന്തിച്ചത് ..... 

യക്ഷിയുടെ മറ്റൊരു വായന വെള്ളിത്തിരയിൽ കണ്ടത് കൊണ്ട് ആണോ ( താങ്ക്സ് !!!!shaliniiii )

സിനിമയും സാഹിത്യവും സംഗീതവും എന്നൊക്കെ പറയുമെങ്ങിലും അതിലുമേറെ കൌതുകവും ആകർഷണവും തോന്നിയിട്ടുള്ളത് 'തികച്ചും കൂടികുഴഞ്ഞു കെട്ടഴിക്കാൻ പറ്റാത്ത പെണ്‍ മനസ്സിനോട് ' ആണ് .

ആത്  എന്താണാവോ അങ്ങനെ ഒന്ന് എന്ന് ചോദിയ്ക്കാൻ വരട്ടെ , ഞാൻ വേറൊന്നു പറയാം ....

"നിങ്ങളിൽ എത്ര പേർ പാപാം ചെയ്യാത്തവർ ആയിട്ടുണ്ട് " ?????    ( ജസ്റ്റ് kidding )

ഞാൻ ചോദിയ്ക്കാൻ ആഗ്രഹിച്ചത് ഇതാണ് ' നിങ്ങളിൽ എത്ര പേർക്ക് തോന്നുന്നു അവനവന്റെ ആ ആപ്പിളിനെ ( ഭാര്യ , കാമുകി , ഇത്യാദി ) മുഴുവനായും മനസ്സിലാക്കി എന്ന് ????????

ചിന്തിച്ച് പുകയണ്ട , ആൻസർ ഞാൻ തരാം ............ 

അതിനിത്തിരി പുളിക്കും , അങ്ങനെ അത്ര പെട്ടെന്ന് ഒരു ഉമ്മാക്കാനും അവളുമാരെ മനസ്സിലാക്കാൻ പറ്റില്ല ( തെക്കൻ ഭാഷാ ഉപയോഗിച് നല്ല പരിചയം ഇല്ല ,)

അങ്ങനെ നോക്കുവണേൽ ഓരോ പുരുഷനും ഇങ്ങനെ പറയേണ്ടി വരും " അവൾ ഒരു സാധാരണ സ്ത്രീ അല്ല "

വർഷങ്ങൾ ഒരു പാട് കൂടെ ഉണ്ടായിട്ടും നിങ്ങള്ക്ക് തികച്ചും അപരിചിതമായ ഒരു വശം അവൾക്കു ഉണ്ടാകാം , അവളുടെ എല്ലാ ലോകത്തിലും നിങ്ങൾ മാത്രം ആണെങ്ങിൽ ,( അത്രക്കും ഉറപ്പ് ഉണ്ടെങ്കിൽ മാത്രം ) എന്റെ ഈ ഉമ്മ ( kiss ) നിങ്ങള്ക്ക് ( അവള്ക്കും ) .....

"നിങ്ങയാണ് താരം ...........





* തലകെട്ടും ചില വാചകങ്ങളും ,,,,, കടപാട് "അകം" 




Thursday, February 14, 2013

ഇത് ഒരു സ്വപ്നം പോലെ .................

അടുത്തിടെ വായിച്ച ഒരു കഥയില്‍ ഇങ്ങനെ പറയുന്നുണ്ട് , ഒരുപാടു പുസ്തകങ്ങള്‍ കൈവശം വെയ്ക്കുന്ന കഥാപാത്രം അതെല്ലാം ഒരുദിവസം വില്കുന്നത് ആണ് കഥാസാരം ,

ഓരോ പുസ്തകവും അത് വായിക്കപ്പെടെണ്ട  സമയം ഉണ്ട് എന്നും നമ്മള്‍ പോലും അറിയാതെ അത് ആ സമയത്ത് നമ്മള്‍ എടുത്തു വായിക്കും എന്നും .

അതുപോലെയാണ് എനിക്ക് ഇന്ന് തോന്നിയത് , കുറെയേറെ സിനിമകള്‍ എന്റെ കയ്യില്‍ ഉണ്ട് , അതില്‍ പലതും ഞാന്‍ കാണുക , ഞാന്‍ പോലും അറിയാതെ വളരെ exact ആയ സമയങ്ങളില്‍ ആണ് . എനിക്ക് എറ്റവും കൂടുതല്‍ അത് ആസ്വദിക്കാനും അറിയാനും പറ്റിയ നിമിഷങ്ങളില്‍ ...

ഇന്ന് ഫെബ്രുവരി 14 .
ജീവിതത്തില്‍ എപ്പോഴോ ഒരു അര്‍ഥം തന്നു എന്ന ഒരൊറ്റ കാരണത്താല്‍ മാത്രം ആയിരിക്കാം എല്ലാ വര്‍ഷങ്ങളിലും കലണ്ടര്‍ മറിയുമ്പോള്‍ ഈദിവസം ഞാന്‍ ഓര്‍ക്കാറുണ്ട് .

പ്രത്യേകതകള്‍ അവകാശപെടാന്‍ ഉണ്ടാകരില്ല്ല കഴിഞ്ഞ കുറെ വര്‍ഷങ്ങളായ് ... പക്ഷെ ഇന്ന് ഞാന്‍ ശരിക്കും ,കല്പനികതയാണോ അതോ തോന്നല്‍ ആണോ എന്ന് ഒന്നും അറിയില്ല, ഫെബ്രുവരി 14 ഫീല്‍ ചെയ്തു .

"മൈ വീക്ക്‌ വിത്ത്‌ marilyn " കഴിഞ്ഞ കുറെ മാസങ്ങള്‍ ആയി ഞാന്‍ കാണാതെ വച്ച ഒരു മൂവി ആണ് ഇത് , ഇന്ന് ഇത് കണ്ടു ... ഒരു തരം മാജിക്‌ അല്ലെങ്ങില്‍ ഒരു ലഹരി ...

എല്ലാവര്ക്കും അറിയാവുന്നത് ആണ് marilyn monroe എന്ന hollywood അഭിനേത്രിയെ കുറിച്ച മാദക സൌന്ദര്യം മാത്രമല്ല അവരുടെ അഭിനയ സംഗീത കഴിവുകള്‍ കൊണ്ടും പ്രശസ്തി നേടിയ താരം .
അവരെ കുറിച്ചുള്ള ഒരു കുഞ്ഞു സിനിമയാണ് ഇത് ,

അവരെ അവതരിപിച്ച നടിയാണോ ( michelle williams ) അതോ marlilyn magic ആണോ എന്ന് അറിയില്ല . ഞാന്‍ ഫ്ലാറ്റ് ആയി പോയി ......

ഒരു exact feeling ........

ഈ വര്ഷം 14 ഇങ്ങനെ പോയി .....

ഇന്ന് ഏറ്റവും ഞാന്‍ ആസ്വദിച്ചത് ഈ മൂവി പിന്നെ കുറച്ച മുന്‍പ് വലിച്ച  ആ സിഗേരറ്റ് ....


വര്‍ഷങ്ങള്‍ മടങ്ങി വരില്ല , അതുപോലെ ഈ നിമിഷം തോന്നുന്ന ആ ഫീലിങ്ങ്സും ......

thank  u !!!!!!!!!!!!!!






Tuesday, February 12, 2013

"നിന്നെ ഓര്‍ത്തപ്പോള്‍

കഴിഞ്ഞ 7 വര്‍ഷമായി എനിക്ക് അവളെ പരിചയമുണ്ട് , ഒരു  സുഹൃത്ത് ആയി , പിന്നെ അത് അടുത്ത ഒരു സുഹൃത്ത് ആയി , ഒരു ആണിനും പെണ്ണിനും എല്ലാ കാലവും ഒരിക്കലും സുഹ്രുത്തുക്കള്‍ ആയി മാത്രം കഴിയാന്‍ പറ്റില്ല എന്നാ ബ്രഹ്മാണ്ട സത്യം വീണ്ടും ജയിച്ചപ്പോള്‍ അവള്‍ എനിക്ക് പ്രണയം ആയി മാറി .......

തുറന്നു പറയാനും കൊഞ്ചാനും ഉള്ള ഒരു വ്യക്തിത്വം അല്ല അവള്‍ക്കു ഉള്ളത് എന്ന് എനിക്ക് ആദ്യമേ അറിയാം ( ഈ പറഞ്ഞ രണ്ടിലും ഞാന്‍ sooooo comfortable ......ആണ് ട്ടോ )

സംഗീതം കേട്ട് കൊണ്ട് മാത്രം ആസ്വദിക്കുന്ന ഞാനും , അതില്‍ പഠിച്ചും , അവതരിപ്പിച്ചും പരിചയം ഉള്ള അവളും ,
 ഇടയില്‍ കൊരുത്തു നിന്ന ഏക മാധ്യമം ......അത് തന്നെ .... സംഗീതം .....

നല്ലൊരു കേള്‍വിക്കാരന്‍ ആകുക എന്നത് മാത്രമേ എനിക്ക് ഇതില്‍ (മ്യൂസിക്‌ ) ഉള്ള പങ്കു ഉള്ളു ..

എന്റെ വേറിട്ട ആസ്വാദനം ഒരു പരിധി വരെ അവളും ഇഷ്ടപെട്ടിരുന്നു ....... ( അതില്‍ ഒന്നില്‍ മാത്രമേ ആദ്യമൊക്കെ അവള്കിടയില്‍ എന്നെ പറ്റി ഉള്ള ഏക താല്‍പര്യം , അതിനിടയിലും അവള്‍ എന്റെ കൂട്ട് ആസ്വദിച്ചിരുന്നു എന്ന് ഞാന്‍ അറിഞ്ഞത് ഈ അടുത്ത ആണ് )

ജീവിതം എളുപ്പമല്ല എന്നത് കൊണ്ടാണോ എന്ന് അറിയില്ല അവള്‍ക്കു പലപ്പോഴും കരയാനേ നേരം ഉണ്ടായിരുന്നുള്ളു .....
പറയാനും ആശ്വസിപ്പികാനും എനിക്ക് കഴിയാറുമില്ലായിരുന്നു

വര്‍ഷങ്ങള്‍ കൊഴിഞ്ഞപ്പോഴും പറഞ്ഞു പറഞ്ഞു അവള്‍ കരഞ്ഞപ്പോഴും , എപ്പോഴോ ഇഷ്ടം  തോന്നി തുടങ്ങി ....

 എല്ലാം കലങ്ങി തെളിഞ്ഞു "ദി end " എന്ന ടൈറ്റില്‍ ഒന്നും ലൈഫില്‍ വരില്ല എന്നറിയാം ,

അതുകൊണ്ട് തന്നെയാകാം ഒരിഷ്ടം ഉള്ളില്‍ അടിഞ്ഞു കൂടിയിട്ടും , എനിക്ക് മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല ,

ഫുള്‍ സ്റ്റോപ്പ്‌ ഇട്ട് കഥ നിര്‍ത്താന്‍ ആയിട്ടില്ല .....
ഇനിയും പേജുകള്‍ മറിക്കാന്‍ ബാക്കിയുണ്ടാകം .....



* ഒരു സിഗരറ്റിലും " moongil thottathilum " വന്ന ചിന്തകള്‍

* kudos എന്ന് എപ്പോഴും പറയും നിന്റെ attitude n  talents ഓര്‍ക്കുമ്പോള്‍

താങ്ക്സ് for your wonderful smile .......





Saturday, February 9, 2013

നത്തോലി പണ്ടേ ചെറിയ മീന്‍ അല്ല ......

കഥയും കഥാപാത്രവും എഴുത്തുകാരനും ഒക്കെ ആയി "നത്തോലി " വ്യത്യസ്തമായി എന്ന് പറയാം .

ജീവിതം പലപ്പോഴും വിരസമാണ് , അതില്‌ ഒരല്പം എങ്കിലും മസാല ചേര്‍ക്കാന്‍ കഴിയുന്നത് ഭാവനയിലുടെ ആണ് .
ജീവിതത്തില്‍ ഒരിക്കലും നടക്കാത്തത് കുറച്ച ഫാന്റസി ചേര്‍ത്ത് ചിന്തിച്ചാല്‍ എളുപ്പം നടക്കും , പക്ഷെ മനസ്സില്‍ ആണെന്നു മാത്രം .

എത്രയത്ര കണക്കു തീര്ര്‍ക്കലുകള്‍ , പ്രണയഅഭ്യര്‍ഥനകള്‍ , ഒക്കെ ഭാവനയില്‍ മാത്രം നടന്നിട്ടുണ്ട് .

ചമ്മി ഉരുകുന്ന ചില സന്ദര്‍ഭങ്ങളില്‍ ചില പടങ്ങളില്‍ കാണാറുള്ളത് പോലെ ഒന്ന് അപ്രത്യക്ഷമാകാന്‍ കഴിഞ്ഞിരുന്നെങ്ങില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് .

നമ്മുടെയൊക്കെ "ഭാവന " ലോകത്തില്‍ നമ്മള്‍ നത്തോലികള്‍  ഒരിക്കലും ചെറിയ മീന്‍ അല്ല *


*എല്ലാവര്‍ക്കും ബാധകമല്ല , 

മായനും മോയിനും പിന്നെ 2012 ഉം ......

ആരോക്കെയോ പറഞ്ഞു ഒരുപാടുപേര്‍  വിശ്വസിച്ചു ....... ആശ്വസിച്ചു .....

പക്ഷെ ......... ചതിച്ചു പിള്ളേച്ചാ ...... 2013 പിറക്കുക തന്നെ ചെയ്തു .....താങ്ക്  ഗോഡ് !!!!

കഴിഞ്ഞ വര്ഷം മുതലേ കേള്‍ക്കാന്‍ തുടങ്ങിയതാണ് മായന്‍ കലണ്ടര്‍ അവസാന വര്ഷം ഇതാണ് എന്നൊക്കെ .....
കിംവദന്തികളെ മാത്രം ഇഷ്ടപെടുന്ന ഒരുപറ്റം ആളുകള് അതങ്ങു ആഘോഷമാക്കി .......

ജീവിതം മടുത്തു അറ്റം കണ്ടു നില്‍ക്കുന്നവന് അത് ആശ്വാസമായി ......

അങ്ങനെ അല്ലാത്തവനും ഒരു ചെറിയ സംശയം ഇല്ലാതില്ല , എന്നതായിരുന്നു സത്യം ..


എന്തൊക്കെ ആയാലും പുതുവര്‍ഷം പിറന്നു ........ എപ്പോഴത്തെയും പോലെ ......

ഈ  വര്‍ഷത്തെ ആദ്യത്തെ പോസ്റ്റ്‌ ...... കുടോസ് .......

വര്‍ഷം വരാന്‍ പോകുന്നു എന്ന് കണ്ടപ്പോഴേ ഞാന്‍ ഉറപ്പിച്ചു ഈ തവണ ചില കല്ലുവച്ച തീരുമാനങ്ങള്‍ ഒക്കെ ഉണ്ടാകും ..... resolutions ....... കേട്ടിട്ടില്ലേ .

കാത്തിരുന്ന പോലെ വര്‍ഷാവസാനം ഒരു കുഞ്ഞു പ്രണയം ഉണ്ടായിരുന്നു ( ആരോടും പറയാത്തത് ആണ് ) പക്ഷെ അത് വഴക്കില്‍ ചെന്ന് അവസാനിച്ചു ..... അപ്പോള്‍ തന്നെ തീരുമാനിച്ച് പുതു വര്‍ഷം resolution അത് തന്നെ ...... നോ മോര്‍ റൊമാന്‍സ് .... (ഛെ നാണകേട് )

പകുതി ബോധത്തില്‍ വര്ഷം പിറന്നു ......
ദിവസം ഇത്തിരി കഴിഞ്ഞപ്പോള്‍ ... resolution ആവിയായി  പോയി .........

ഇപ്പൊ ഉറച്ച തീരുമാനം ആയി ...... ഇനി അത് ( resolution ) 1080*1024 pixels .... എപ്പോഴും ....



* വാല് : എന്റെ സുഹൃത്ത്‌ മായിന്‍കുട്ടി  കഴിഞ്ഞ വര്ഷം വീടുപണി തുടങ്ങിയിരുന്നു , പകുതി ആയപ്പോള്‍ ആണ് മൂപ്പര് മായന്‍ കലണ്ടര്‍ , തീര്‍ന്ന വിഷയം ഒരിക്കല്‍ സംസാരത്തില്‍ അറിഞ്ഞത് . അതിനു ശേഷം അടുത്ത ലോഡ് പൂഴി ഇറക്കുന്നതിനു മുന്പ് വിളിച്ചു ചോദിച്ചു ,ദയനീയമായ് " എന്താടോ നിന്റെ അഭിപ്രായം , ഇറക്കാലോ അല്ലെ ........."

ഇതാണ് ആഗോളവല്‍കരണത്തിന്റെ ഉദാഹരണം ...... സായിപ്പിന്റെ പേടിക്ക്‌ ഇവിടെ നമ്മള്‍ മുള്ളണം എന്നത് .......