Friday, October 2, 2009

മനസ്സില്‍ ലഡ്ഡു പൊട്ടുന്നുവോ ????

സംഗതി പിടുത്തം കിട്ടിയില്ലേ ???

ഇല്ലേ ...

ഓക്കേ പറയാം ....

മനസ്സില്‍ പ്രേമം മുളക്കുന്നുണ്ടോ എന്ന് ???

ഹൊ വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ് അത് ... എവിടെയും എപ്പോഴും ഒരേ മുഖം , ഒരേ സ്വരം ....
റൊമാന്റിക്‌ പാട്ടുകള്‍ മാത്രം കേള്‍ക്കുക , എപ്പോഴും ഒരു ചെറു മന്ദഹാസം ചുണ്ടുകളില്‍ ... അങ്ങനെ പോകും ഇതിന്റെ സൈഡ് എഫ്ഫെക്ട്സ് .

ഇതൊക്കെ ഇപ്പോള്‍ കുത്തിപൊക്കി കൊണ്ടു വരുന്നത് എന്തിനാണെന്ന് തോന്നുനുണ്ടോ ... എന്നാല്‍ സംഗതിയുടെ (ശരത്തിന്റെ സംഗതി അല്ല കേട്ടോ ....) ഗുട്ടന്‍സ്‌ പറയാം ...

എനിക്ക് ഒരു പ്രണയം തോന്നുന്നു .... ( വീണ്ടും അതെ ഫീലിങ്ങ്സ്‌ )
വരും വരായ്കകള്‍ ഓര്ത്തു നോക്കാതെ ആണെങ്ങില്‍ ... എല്ലാം ഓക്കേ

പക്ഷെ ഇവിടെ ആണ് വിഷയത്തിന്റെ ആ സംഗതികള്‍ കിടക്കുന്നത് ... അത് പറയാന്‍ ആണ് ഇതു ഞാന്‍ എഴുതുന്നത് .

ബന്ധങ്ങള്‍ അത് തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും കൂടുതല്‍ ശ്രദ്ധിക്കണം .... കാരണം , ചാണ്ടിയുടെ പ്രമാണങ്ങളില്‍ ഒന്നു "ബന്ധങ്ങള്‍ കോഴിമുട്ട പോലെ ആണ് നിലത്ത്‌ വീണാല്‍ പൊട്ടിപോകും ".

അതുകൊണ്ട് തന്നെ മനസ്സ് പറയുന്നത് പോലെ ചെയ്യേണ്ടി വരും ... അല്ലാതെ ഹൃദയത്തിന്റെ വാക്കുകള്‍ കേട്ടിട്ട് ഇത് "ദില്ലോജിക്കല്‍ " ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല .

ഈ ബന്ധം തുടരാന്‍ സാധ്യത ഉണ്ടോ ... അതോ വെറും ഒരു തോന്നല്‍ ആണോ ... ഇതൊക്കെ ആലോചിച്ചു തല പുകച്ചാല്‍ കാര്യങ്ങള്‍ ഓക്കേ ആകും ...

ഒരു ബന്ധം തകരുമ്പോള്‍ അല്ലെങ്ങില്‍ പിരിയേണ്ടി വരുമ്പോള്‍ ശരിക്കും വിഷമിക്കും ... അത്രയുണ്ടാകും അതിന്റെ വേദന ....

സൊ ബി കാര്‍ഫുള്‍ ....


വാല്‍കഷ്ണം: ഇനി എന്റെ കാര്യം .... " അങ്ങനെ അവര്‍ ഒരുമിച്ചു ജീവിച്ചു ഒരു പാടുകാലം ".
സംഗതി എങ്ങനെ പൊളപ്പന്‍ അല്ലെ ... ഇതു പോലെ ഒരു ദി ഏന്‍ഡ് വേറെ എവിടെ കാണാനാകും .... ഹി ഹി

0 comments: