പ്രിയപ്പെട്ട നീതു ,
നീ ഇല്ലാതെ ഇതാ നാലോ അഞ്ചോ വര്‍ഷങ്ങള്‍ കഴിഞ്ഞു , ( കൃത്യമായ് ആര് ഓര്‍കുന്നു ഇതൊക്കെ ) നിനക്ക് സുഹം തന്നെ എന്ന് കരുതട്ടെ ... ഞാന്‍ നിന്നെ തീരെ ഓര്‍കാറില്ല എന്ന് പറയുന്നത് ഒരല്‍പം അതിശയോക്തി ആയിപോകും ... സൊ, ഞാന്‍ പലപ്പോഴും ഒര്കാറുണ്ട് . ഇന്നു ഇങ്ങനെ എഴുതാന്‍ കാരണം നിന്റെ , ഓര്‍മ്മകള്‍ മാത്രം നിറഞ്ഞ , ഒരുപാടു സമ്മാനങ്ങളും മറ്റും ഞാന്‍ ഇന്നു ചുമ്മാ എടുത്തു നോക്കി .... ( സ്റ്റോര്‍ റൂമില്‍ പൊടി പിടിച്ചു കിടന്ന പഴയ രീബോക് ബാഗില്‍ അതെല്ലാം ഭദ്രമായ് ഇരിക്കുന്നു .... എല്ലാം എടുത്തു നോക്കിയപ്പോള്‍ ആ പഴയ കാലത്തിലേക്ക് തിരിച്ചു പോയത് പോലെ തോന്നി , കുറച്ച സമയത്തേക്ക് എന്ഗിലും....
നിന്റെ ഒരു ഡയറി ഇപ്പോഴും അതിനകത്ത് ഉണ്ട് , (എന്തൊക്കെ വൃത്തികേടുകള്‍ ആണ് നീ അതിനകത്ത് എഴുതിയിരിക്കുന്നത് , ഫൂ ) അന്ന് ഞാന്‍ അതൊന്നും കാര്യമായ് ശ്രദ്ധിചിരുന്നില്ല . അതിനകത്ത് നീ കുറിച്ച കവിതകള്‍ ഒക്കെ മുഴുവന്‍ അടിച്ച് മാറ്റിയത് ആണ് അല്ലെ ....
നീ തന്ന റെഡിബീയര്‍ കുഞ്ഞുങ്ങള്‍ ഇപ്പോളും അതിനകത്ത് ഉറക്കമാണ്
നീ എഴുതി വൃതികേടാകിയ ആര്‍ച്ചീസ് കാര്‍ഡുകള്‍ ഇപ്പോളും പഴയത് പോലെ തന്നെ ....
എല്ലാം കൂടി ഒരു പൊളപ്പന്‍ നൊസ്റ്റാള്‍ജിയ തന്നെ ....
ഇന്നു അതൊക്കെ കണ്ടപ്പോള്‍ ആണ് എനിക്ക് എന്തോ നഷ്ടമായ് പോയോ എന്നൊരു തോന്നല്‍ ഉണ്ടായത്
ഞാന്‍ നിനക്ക് തന്ന എഴുത്തുകള്‍ ഒക്കെ നീ കത്തിച്ചു ചായ കുടിച്ചു കാണും എന്ന് എനിക്ക് അറിയാം ... പോട്ടെ
എത്രയോ രാത്രികള്‍ ഉറക്കം കളഞ്ഞു എഴുതിയവ ആയിരുന്നു അതെല്ലാം
പ്രണയം തികച്ചും ഒരു ബ്ലാങ്ക് പേപ്പര്‍ പോലെ ആണ് എന്ന് ഇപ്പോള്‍ തോന്നുന്നു ..... ഞാന്‍ എഴുതിയത് ഒന്നും അതിനകത്ത് ഇപ്പോള്‍ കാണുനില്ല ......
ഇനി ഒന്നും എഴുതാന്‍ ഇല്ല ....
ഭൂമിയില്‍ സന്മനസ്സു ഉള്ളവര്‍ക്ക് സമാധാനം .......
Thursday, September 10, 2009
Subscribe to:
Post Comments (Atom)

0 comments:
Post a Comment