Wednesday, September 2, 2009

നിമിഷങ്ങളില്‍ ആണോ ജീവിതം ??

എന്താ ചോദ്യം അല്ലെ .... ആരോ എവിടെയോ പറഞ്ഞത് പോലെ തോന്നുന്നു അതായത്‌ "കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇല്ലേ , അത് മാത്രമെ ജീവിതത്തില്‍ ബാക്കിയാവു എന്ന്" .

കഴിഞ്ഞ ദിവസം ഞാന്‍ എന്റെ ഫ്രണ്ട്സിനു ഒക്കെ ഒരു മെസ്സേജ് അയച്ചു "ഇതുവരെ നിങ്ങളുടെ ജീവിതത്തില്‍ നടന്ന ഏറ്റവും ബെസ്റ്റ് കാര്യം എന്താണ് എന്ന് "

ഒരൊറ്റ മറുപടിയും വന്നില്ല .... ആര്ക്കും ഇതുവരെ സന്തോഷും , സുരേഷും ഒന്നും കിട്ടിയിടില്ലേ എന്ന് തോന്നുന്നു ..

മുന്പ് എവിടെയോ വായിച്ചത്‌ ഓര്‍കുന്നു ...

സുഖമായ്‌ കിടക്കയില്‍ കിടന്നു കൊണ്ടു പുറത്തു പെയുന്ന മഴയുടെ സംഗീതം കേള്‍ക്കുക ...

ഇഷ്ടപെടുന്ന ആളെ പറ്റി ഓര്‍ക്കുക .......

നല്ല നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡിലുടെ ഒരു ലോങ്ങ്‌ ഡ്രൈവ് ......

പഴയ ( അലക്കാതെ വച്ച ) ജീന്‍സിന്റെ പോക്കെറ്റില്‍ നിന്നും പണം കിട്ടുക , അതും ആവശ്യം ഉള്ളപ്പോള്‍

അടുത്ത സുഹൃത്തിന്റെ കൈപിടിക്കുക .....

ഏറ്റവും ഇഷ്ടപെടുന്ന ആളുടെ ഒരു ആലിംഗനം ( ജാധു കി ജപ്പി* )

ചിരിച്ചു ചിരിച്ചു കണ്ണില്‍ വെള്ളം നിറയുന്ന നിമിഷം .....

ഇത്രയേ ഉള്ളു ... ഇനിയും ഇല്ലേ ഒരുപാടു .... അല്ലെ


ആദ്യമായ്‌ "ഇഷ്ടമാണ്" എന്ന് കേള്‍ക്കുക ....

ആദ്യത്തെ കുഞ്ഞിന്റെ കണ്ണുകളില്‍ നോക്കുന്ന നിമിഷം .... ( ഓ ഒരു പപ്പാ ആകാന്‍ കഴിയുക എന്നത് ഒരു ഭാഗ്യം ആണ് അല്ലെ )

ഒരിക്കലും ഇനി വിളിക്കില്ല എന്ന് കരുതിയ ഒരാളുടെ ഒരു കാള്‍ ....

ജീവിതത്തില്‍ ഏറ്റവും ഇഷ്ടപെട്ട പ്രണയിനി , ഒരുപാടു അകന്നു പോയി .... അവളുടെ കൂടെ വീണ്ടും കിട്ടുന്ന ഒരു സായാഹ്നം .....

പിന്നെ ഒരുപാടില്ലേ .... ഇതു പോലത്തെ

സര്‍ഫ്‌ പാക്കില്‍ സ്വര്‍ണ നാണയം ......

ഓണം ബമ്പര്‍ നറുക്കില്‍ ഒരു അഞ്ചു ലക്ഷം .....

അടൂരിന്റെ സിനിമയില്‍ നായകനാവുക ( അതാകുമ്പോള്‍ ഡയലോഗ് അധികം കാണില്ല )

വെറുതെ ഇരികുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടുക ( ഹ ഹ ഹ ഹ ..... ശ്രീശാന്തിനെ ഓര്ത്തു പോയി )

ഇതൊക്കെ സംഭവിച്ചാല്‍ അന്തം വിട്ടു കുന്ദം , പോകും ... ഉറപ്പാണ്‌ ....

വാലില്ലാ കഷ്ണം : പറയാന്‍ വിട്ടുപോയി, ഓര്‍കാപുരത് ചെകിടത്ത്‌ അടി കിട്ടുക , ഇതും നല്ല ഒരു ഓര്ത്തു വെക്കാവുന്ന നിമിഷം ആണ് .....

*ഒരു ഹിന്ദി സിനിമയിലെ പ്രയോഗം

2 comments:

ഫസല്‍ ബിനാലി.. said...

അരുണേ കലക്കീടോ
ഒത്തിരി കാര്യങ്ങള്‍ അതും മസില്‍ പിടിച്ച് പറയേണ്ടത്, വളരെ രസകരമായും ലളിതമായും പറഞ്ഞിരിക്കുന്നു. താങ്കള്‍ എഴുതിയതിന്‍റെ ഒരു പത്തിരട്ടി ചിന്തകള്‍ വായനക്കാരനു സമ്മാനിച്ചുകൊണ്ട്.
ആശംസകള്‍.

Dreams said...

Thanks dear friend...