Sunday, August 30, 2009

വന്നോണം തിന്നോണം പോയ്ക്കോണം

കണ്ടില്ലേ ഇതാണ് ഇപ്പോളത്തെ ഓണം ....

പണ്ടത്തെ ആളുകള്‍ പറയുന്ന പോലെ "ഇപ്പോള്‍ ഉണ്ടോ പണ്ടത്തെ ഓണം " ശരിയല്ലേ !!

കേരളം ബ്രാന്‍ഡ്‌ ആലയം ആയി മാറിയപ്പോള്‍ എല്ലാ ആഘോഷങ്ങളും ഇത്തരം ബ്രാന്‍ഡുകള്‍ വിറ്റഴിക്കാന്‍ ഉള്ള ഒരു നിമിത്തം മാത്രം ആയി മാറുന്നു . വര്‍ണശബളമായ ഗ്രിഹോപകരണ ഷോപ്പുകള്‍ , അതെ പോലെ തന്നെ ജ്വല്ലറികള്‍ ..... ഇതാണോ ഓണം ....

പഴയ ടിവി കൊടുത്ത് പുതിയത് വാങ്ങുന്നതാണോ ഓണം ....

എല്ലാം പാക്കറ്റില്‍ ആയപ്പോള്‍ ഓണം മാറി ഇപ്പോള്‍ ഇന്‍സ്റ്റന്റ് ഓണം ആയി ... ഹൊ കഷ്ടം

അത് എന്തരേലും ആകട്ടെ .... ഇതിനിടക്ക്‌ ശല്യം ഇതൊന്നും അല്ല ...
ആശംസകള്‍ ആണ് വില്ലന്‍ . എങ്ങനെ എന്നല്ലേ, പറയാം

എസ് എം എസ് തന്നെ ശല്യം .... എന്ത് തല്ലിപൊളി ഫെസ്റിവല്‍ വന്നാലും ലവന്മാരുടെ ( സുഹൃത്തുകളുടെ ) ആശംസകള്‍ കാരണം ഇരിക്കാന്‍ വയ്യ ...

അര്ത്ഥം അറിയാതെ നല്ല മലയാളത്തില്‍ ഫോര്‍വേഡ് ചെയ്തു വരുന്ന ഈ സാധനം കാണുന്നതെ എനിക്ക് കലിയാണ് . ഇങ്ങനത്തെ ലവന്മാരുടെ ശല്യം സഹിക്കവയ്യഞ്ഞു ആണ് ടെലികോം വകുപ്പ് വിശേഷ ദിവസങ്ങളില്‍ എസ് എം എസ് നിരക്ക് കൂട്ടിയത്‌ .. എന്നിട്ടും നോ രക്ഷ

കണ്ടാല്‍ തമ്മില്‍ മിണ്ടാതവന്മാര്‍ പോലും എസ് എം എസ് അയച്ചു ആശംസിക്കുനത് കണ്ടാല്‍ സാക്ഷാല്‍ karan അര്‍ജുന്‍ വരെ നാണിച്ചു പോകും ( അവര്‍ ആരെന്നു ചോദിക്കരുത്‌ )

എന്തിനേറെ ഇപ്പോള്‍ വീരപ്പന്‍ മരിച്ച ദിവസം വരെ ഒരു മിനിട്ട് മൌനം ആചരിക്കാന്‍ എനും പറഞ്ഞു എസ് എം എസ് വന്നു തുടങ്ങി .

( ഈ എസ് എം എസ് വഴി പറയുന്നത് സത്യം ആണോ എന്ന് അറിയാന്‍ poligraph മഷീനില്‍ പറ്റുമോ )

ചോദ്യം : കേരളത്തില്‍ ഫെസ്റിവല്‍ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചിലവാകുന്ന സാധനങ്ങള്‍ ഏത് ???

ഉത്തരം അറിയാന്‍ മേലെ .... അയ്യേ

ടിന്റുമോന്‍ : മദ്യം , പിന്നെ നേരത്തെ പറഞ്ഞ പോലത്തെ അലവലാതി എസ് എം എസ് ....

0 comments: