Sunday, November 4, 2012

ടെസ്സക്കും സിറിലിനും അറിയുമോ ഈ സാധാരണക്കാരന്റെ ആകുലതകള്‍ ??????

സിനിമ കാണുമ്പോള്‍ അതില്‍ വല്ലാതെ ഇഴുകി ചേര്‍ന്ന് കഥാപാത്രങ്ങളുടെ തൊട്ടു മുന്‍പില്‍ താടിക്ക് കയ്യും കൊടുത്ത് ഇരുന്നു അവരുടെ ലോകത്തില്‍ ഞാനും ഉള്ളത് പോലെയാണ് സാധാരണ ഞാന്‍ മൂവി ആസ്വദികാറുള്ളത് .

ഇങ്ങനെ പടം കാണുമ്പോള്‍ ശരിക്കും വേദനയും ദുഖവും സന്തോഷവും എല്ലാം എനിക്കും അനുഭവപെടും ..... നല്ലത് അല്ലേ ........

അങ്ങനെയിരിക്കുമ്പോള്‍ ആണ് 22 female ,kottayam  കണ്ടത് ..... വരാമെന്ന് പറഞ്ഞ സുഹൃത്തുക്കള്‍ സമയത്ത് എത്താത്തതിനാല്‍ ഒറ്റയ്ക്ക് തന്നെ കയറി ഇരിപ്പായി ...ഞാന്‍  ആകെ .

ശകതിയായ ഒരു സ്ത്രീ പക്ഷ സിനിമ ആണെന്ന് ഒരുപക്ഷം , അതല്ല ഇത് നവ മലയാള സിനിമ ആണെന്ന് വേറൊരു പക്ഷം ......
ഇങ്ങനെ ഒക്കെ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നതാണല്ലോ ഈ സിനിമയും കഥാപാത്രങ്ങളും  ഒക്കെ ....

അതൊന്നും ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ഇല്ല .....
കഥാവസാനം ഞാന്‍   ശരിക്കും പരിഭ്രമത്തില്‍ ആയിരുന്നു ,

കാരണം , നുമ്മടെ ടെസ്സ കൊച്ച് ആത് ചെയ്തു കഴിഞ്ഞപ്പോ ... സത്യം പറയാലോ ഞാന്‍  ആകെ  വിയര്‍ത്ത് പോയി .
ഒരുവിധം  ആണ്  കണ്ടു  തീര്‍ത്തത് .......

പ്രതികാരം  ആണെന്നോ ..... സ്ത്രീ സ്വാതന്ത്ര്യം ആണെന്നോ ഒക്കെ പറഞ്ഞാലും ചെയ്തത്  അല്പം കടുത്തു പോയി എന്ന് തോന്നുനില്ലേ .......

പരസ്പരം ഇങ്ങനെ തുടങ്ങിയാല്‍ വഞ്ചിക്കുന്ന കാമുകിയുടെ എന്താണാവോ കത്തി വെക്കാന്‍ പോകുന്നത് ..........

പരസ്പരം വിശ്വസിക്കുന്നവര്‍ എല്ലായ്പോഴും ചതിക്കപെട്ടാല്‍ പിന്നെ തന്റെ വിശ്വാസം  മറ്റെയാള്‍ മുതലെടുത്തു എന്ന് മാത്രമേ ചിന്തിക്കു , മറ്റേ കക്ഷിയെ മനസ്സിലാക്കാന്‍  തനിക്കു
തെറ്റ് പറ്റി എന്ന് വസ്തുത എന്തേ മറന്നു പോകുന്നു ..........

ഇവിടെ താന്‍ ഒരു കന്യക അല്ല എന്ന് വരെ വളരെ കൂള്‍  ആയി പറയുന്ന ടെസ്സ ....( മറക്കരുത് ഒരു കൂട്ടം മൂരാച്ചിക്കള്‍ക്ക്‌ ഇപ്പോഴും അത് ഒരു വലിയ ഭാരമാണ് , ഇല്ലെന്ന് കേള്‍ക്കുന്നതെ  അവര്‍ക്ക് അലര്‍ജി ) തികച്ചും നാഗരികമായ ഫ്രീ സെക്സ് സംസ്കാരത്തില്‍ വിശ്വസിക്കുന്ന  അല്ലെങ്ങില്‍ അതില്‍ ജീവിക്കുന്ന ഒരുവള്‍ .....
അവളുടെ തീരുമാനങ്ങളില്‍ വന്ന തെറ്റ് ( ഇവിടെ ഒരു ബലാല്‍കാരം അവളുടെ തെറ്റ് അല്ല )

പക്ഷെ സിറിലിനെ മനസ്സിലാക്കുന്നതില്‍ അവള്‍ക്കു തെറ്റ് പറ്റിയില്ലേ ........
നേരത്തെ പറഞ്ഞ പോലെ ഒരു ഫ്രീ കള്‍ച്ചര്‍ എടുത്ത് അണിയുമ്പോള്‍ കൂടെ ഫ്രീ ആയി  കിട്ടുന്നത്  അല്ലെ അവള്‍ക്കു പിണഞ്ഞ അബദ്ധങ്ങള്‍ .....

അതിനു അവസാനം വിയര്‍ക്കേണ്ടി വന്നത്  ഈ സാധാരണക്കാരനും .......



* ആരും ഞെട്ടണ്ട എനിക്ക് സിറിലിനെ പോലെ ആരെയും അറിയൂലട്ടോ ... സത്യമായും
* കഥാപാത്രങ്ങളെ വിശകലനം ചെയ്തു എന്ന് മാത്രം , സ്ത്രീപക്ഷമല്ല എന്നാ കാരണത്താല്‍ ആര്‍ക്കും വിരോധം തോന്നരുത് ...പ്ലീസ് .....


0 comments: