Friday, October 12, 2012

"ഇവിടെ ഒന്നും എഴുതാന്‍ എനിക്ക് ആകില്ല്ല"

ഈ പോസ്റ്റിനു ഒരു തലവാചകം എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല , ഇനി എഴുതാന്‍ ഉള്ളത്  കഴിഞ്ഞിട്ട് തല കണ്ടു പിടിക്കാം എന്ന് തീരുമാനിച്ചു ,

ഒരിക്കലും ഒരു ബന്ധവും പൂര്‍ണമാകുന്നില്ല  ഇവിടെ ......
കുറച്ചു  ബാക്കിയുണ്ടാകും  എന്തെങ്ങിലും ...... എത്ര സ്നേഹിച്ചവര്‍ ആയാലും മനസ്സില്‍ ഉള്ളത് എല്ലാം തുറന്നു പറഞ്ഞു , പിരിയാന്‍ ആകില്ല ഒരിക്കലും ....

അത് പോലെ തന്നെ പിരിഞ്ഞു പോയവര്‍ എല്ലാരും ഇപ്പോഴും പരസ്പരം എല്ലാം പറഞ്ഞു  തീര്‍ത്തവര്‍ ആണ് എന്ന് കരുതാനും വയ്യ .......

ബാകിയുണ്ടാകും ചിലത് .....

ഏഴു തവണ അഗ്നിയെ വലം വെക്കുന്നത് ഏഴു ജന്മം കൂടെയുണ്ടാകാന്‍ വേണ്ടിയുള്ള ഒരു മിത്ത്  ആണ് എന്ന് വായിച്ചതോ കേട്ടതോ ആയ ഒരു ഓര്‍മ ....

എഴുജന്മത്തില്‍ ഒന്നില്‍ ഞാന്‍ കൂടെയുണ്ടാകും എന്ന് ഞാന്‍ വാക്ക്  കൊടുത്ത എന്റെ ഒരു പ്രിയ സുഹൃത്തിനു വേണ്ടിയാണ് ഇത് എഴുതി നിറക്കുന്നത് .......

(ഊഹിക്കണ്ട .... ഏഴില്‍ ഒന്ന് കൊടുക്കനമെങ്ങില്‍ സ്വാഭാവികമായും ഒരു പെണ്‍കുട്ടി ആയിരിക്കും അവള്‍ )

അതെ .... ഈ ജന്മം എന്തായാലും എന്നെ ഒരിക്കലും കൂടെ കൂട്ടാന്‍ തയ്യാറല്ലാത്ത ഒരാള്‍ (കഥകളിലും സിനിമകളിലും ഒക്കെ പുരുഷന്‍ ആണ് കൂടെ കൂട്ടേണ്ട ആള്‍ , ഇവിടെ "എന്നെ കൂടെ കൂട്ടാത്ത " എന്ന് എഴുതിയത് സത്യമാണ് ...... കാരണം ഇത് അവള്‍ക്കു മാത്രം ഞാന്‍ കൊടുക്കുന്ന ഒരു അംഗീകാരം ആണ് )

അത്രക്കും അടിപൊളി ബോള്‍ഡ് ആയ ഒരു ഡ്രീം ഗേള്‍ ടൈപ്പ് ....

ജീവിതം അവളുടെ സാഹചര്യങ്ങളെ മുതലെടുത്ത്‌ അവളെ തോല്‍പ്പിച്ച് കളഞ്ഞു ,
അല്ലായിരുന്നെങ്ങില്‍ ........

സ്വകാര്യമായ കാര്യങ്ങളില്‍ കൂടുതല്‍ എഴുതാന്‍ തോന്നുനില്ല .....

ഇപ്പോള്‍ അവള്‍ ആഗ്രഹിച്ചപോലെ തന്നെ ശരിക്കും അകന്നു ....

ഈ ജന്മത്തില്‍ ഇനി തമ്മില്‍ തുണയാകാന്‍ ആകില്ലാ ....

ഇനി പ്രതീക്ഷ ഏഴു ജന്മം ബാക്കി ഉണ്ടല്ലോ എന്നാണ്.....

പക്ഷെ ചിലപ്പോ ഇതാണെങ്ങിലോ എഴാം ജന്മം ........ ( കഴിഞ്ഞ എല്ലാ ജന്മങ്ങളിലും പരസ്പരം വഴക് കൂടി കളഞ്ഞു കാണും എല്ലാ ചാന്‍സുകളും ... കഷ്ടം അല്ലെ  .....)

ഷോക്ക്‌ ലഗാ ...................................



* എത്രയൊക്കെ ആയാലും എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല ... പക്ഷെ  എന്റെ സാമീപ്യം നിനക്ക് ചിലപ്പോള്‍ എങ്കിലും കൂടുതല്‍ കരയാന്‍ കാരണം ആകുന്നു .......

ദൈവം അനുഗ്രഹിക്കട്ടെ !!!!!!!!!


0 comments: