Monday, August 17, 2009

ഓര്‍ക്കുട്ട് പുരാണം

"ഓര്‍ക്കുട്ട്" ആണോ അതോ "ഓര്‍ക്കുത്തോ" .... ഇതാണ് ശരിയായ പ്രയോഗം ???

സായിപ്പു നമ്മളെ പറ്റിക്കാന്‍ കണ്ടു പിടിച്ചത്‌ ആണ് ഇതെന്നാണ് ഒരു പക്ഷത്തിന്റെ വാദം ... എന്തായാലും സംഗതി പൊളപ്പന്‍ തന്നെ ....

എന്തെല്ലാം ഗുണങ്ങള്‍ ... ഓരോന്നായി അക്കമിട്ടു പറയാം ... അല്ലെ

പണ്ടു നിക്കറില്‍ മുള്ളുന്ന കാലത്തെ സുഹൃത്തുക്കളെ ലോകത്തിന്റെ ഏത് കോണില്‍ ഉണ്ട്നെങിലും കണ്ടുപിടിക്കാം , എന്നിട്ട് അവന്റെ സ്ക്രാപ്പ് ബുക്കില്‍ കയറി ഇങ്ങനെ കുറിക്കാം "എടാ വരട്ടുചൊറി ഗോപികൃഷ്ണാ നീ ഇതു വരെ ചത്തില്ലേ ". എന്തൊരു സന്തോഷം .... ഇതിലും വലിയ ഒരു നൊസ്റ്റാള്‍ജിയ വേറെ എന്തുണ്ട് .... അല്ലെ

ഓര്‍ക്കുട്ട് എന്ന് കേട്ടുതുടങ്ങിയ കാലത്തു കേട്ട ഒരു കഥയാണ്‌ ഇത്‌ അതായത്‌ പണ്ടു ഏതോ ഒരു ചുള്ളന്‍ സായിപ്പും മൂപ്പീല്സിന്റെ ഗേള്‍ഫ്രണ്ടും (കൊല്ലം വാസികള്‍ പറയുമ്പോള്‍ "കാഫുകി ") തമ്മില്‍ പിരിഞ്ഞു പോലും ... കണ്ടു പിടിക്കാന്‍ ഒരു വഴിയും ഇല്ല ... അപ്പോള്‍ മൂപ്പര്‍ക്ക് തോന്നിയ ബുദ്ധി ആണ് പോലും ഈ ഓര്‍ക്കുട്ട് ... അങ്ങനെ അവളെ കണ്ടുപിടിച്ചെന്നും അവര്‍ ഒരുമിച്ച് തൃശൂര്‍ പൂരം കാണാന്‍ പോയി എന്നും ഒക്കെ ആണ് കഥ . ഉള്ളത്‌ ആണോ എന്തോ കഥയില്‍ ചോദ്യം ഇല്ലല്ലോ .


പക്ഷെ സംഗതി നേരാണ് കേട്ടോ ... പഴയ കാമുകിമാരെ പിടിക്കാന്‍ (അതായത്‌ കണ്ടു പിടിക്കാന്‍ ) ഇത്‌ വലിയ ഒരു സൂത്രം തന്നെ അല്ലെ ....

പിരിഞ്ഞു പോയ തന്റെ കാമുകിയുടെ പ്രൊഫൈല്‍ തുറന് വച്ചു ഡെയിലി കരയുന്ന ഒരു സുഹൃത്തിനെ എനിക്ക് അറിയാം ( ചുമ്മാ അല്ല , എനിക്ക് അറിയാമെന്നെ )

ഇനിയല്ലേ രസം , ഈ പരസ്പരം പിരിഞ്ഞു കഴിഞ്ഞാല്‍ പലപ്പോഴും അവളെ പറ്റി അറിയാന്‍ പലര്ക്കും കാണും ആ ക്യുരിഒസിറ്റി ഇല്ലേ ??

അങ്ങനെ നമ്മുടെ ഒരു സുഹൃത്ത് തീരുമാനിച്ചു , എന്തെന്നല്ലേ ... പറയാം

അവള്‍ടെ പ്രൊഫൈല്‍ ഹാക്ക് * ചെയ്യാന്‍ . അവന്‍ ഒറ്റക്കിരുന്നു ഒരുപാടു സമയം എടുത്തുകൊണ്ടു അത് ചെയ്തു, അതാ കിടകുന്നു അവള്‍ടെ പസ്സ്വോര്‍ഡും പൂട്ടും ഒക്കെ താഴെ ....( ലവന്റെ കസേരയുടെ അടിയില്‍ നിന്നും പുക കണ്ടിരുന്നു എന്ന് ചിലര്‍ പറഞ്ഞെങ്ങിലും ഞാന്‍ വിശ്വസിചിടില്ല , അല്ല ഇനി ചിലപ്പോ ആസനത്തിനു തീ പിടിച്ചു കാണുമോ ?? ആ !!!! )

അവന് ആകെ പുളകം , ദീര്ഗനിശ്വാസം വിട്ടു കൊണ്ടു അവന്‍ സംതൃപ്തി അടഞ്ഞു .
പക്ഷെ അപ്പിക്ക് വേറെ ഉദ്വേശം ഒന്നും ഇല്ലായിരുന്നു , സൊ അവന്‍ പ്രൊഫൈല്‍ തിരിച്ചു നല്കി .

ഒരിറ്റു കണ്ണുനീര്‍ വീണ്ടും നിലത്തു വീണു

( ആ സുഭാഷ്‌ സുഭാഷ്‌ )

ഈ ഓര്‍ക്കുട്ടില്‍ ഓരോ ആളുടെയും പ്രൊഫൈല്‍ ആണ് അയാള്‍ടെ പേഴ്സണാലിറ്റി ... അത് ഒകെ അല്ലെ
അപ്പോള്‍ ചില പ്രൊഫൈല്‍ ഒക്കെ വായിച്ചാല്‍ കിടുങ്ങി പോകും , എന്തെനല്ലേ .. കേട്ടോളു

ജീവിതത്തില്‍ ഇത്‌ വരെ ഒരു നോവല്‍ പോലും തികച്ചു വായിക്കാത്ത ചിലരുടെ ഇഷ്ട പുസ്തകങ്ങള്‍ കാഫ്കയും സാര്‍ത്രും പാബ്ലോ നെരൂദ ഒക്കെ ആണ് .

ചിറ്റാരികടവ് ലക്ഷി ടാകീസിന്റെ പൊളിഞ്ഞ ബെഞ്ചില്‍ ഇരുന്നു സ്ഥിരമായ്‌ നോണ്‍ ഷോ (A) മാത്രം കണ്ടു പരിചയം ഉള്ളവന്‍ ... ഇതാ എഴുതിയിരിക്കുന്നു പ്രൊഫൈലില്‍ ഇങ്ങനെ " കിം കി ഡുക്ക്‌ , ഫെല്ലിനി ബര്‍ഗ്മാന്‍ എന്നൊക്കെ "

എന്താ പറയുക ......

എന്തായാലും ആകെ മൊത്തം കൂട്ടി നോക്കിയാല്‍ ഗുണങ്ങളും ഉണ്ട് . ഇതിലെ കൂട്ടായ്മകള്‍ വഴി വിവരങ്ങള്‍ പങ്കു വെക്കുന്ന ഒരുപാടു നല്ല സുഹൃത്തുക്കള്‍ ഉള്ളത്‌ കൊണ്ടു ഒരുപാടു ഉപയോഗങ്ങള്‍ ഉണ്ടായിടുണ്ട് .

( ജീവിതത്തില്‍ മുറിവെല്പിച്ചവരെ പ്രോഫിലിന്റെ പരിസരത്ത് പോലും അടുപ്പിക്കാതിരിക്കുമ്പോള്‍ മനസ്സിനു ഒരു സന്തോഷം ഉണ്ട് , വേറെ ആരെ പഴയ കാമുകിമാരെ ,ഫൂ )

പക്ഷെ ഓര്‍ക്കുട്ടില്‍ ഉള്ള പരിചയത്തിന്റെ പുറത്ത്‌ മാത്രം ഒരാളെയും വിശ്വസിക്കരുത്‌ , പ്ലീസ്

* ഹാക്ക് : സ്വകാര്യ പാസ്സ്‌വേര്‍ഡ്‌ കുളം തോണ്ടുന്ന വിദ്യ

1 comments:

ഇ.എ.സജിം തട്ടത്തുമല said...

ജീവിതത്തില്‍ ഇത്‌ വരെ ഒരു നോവല്‍ പോലും തികച്ചു വായിക്കാത്ത ചിലരുടെ ഇഷ്ട പുസ്തകങ്ങള്‍ കാഫ്കയും സാര്‍ത്രും പാബ്ലോ നെരൂദ ഒക്കെ ആണ് .

ചിറ്റാരികടവ് ലക്ഷി ടാകീസിന്റെ പൊളിഞ്ഞ ബെഞ്ചില്‍ ഇരുന്നു സ്ഥിരമായ്‌ നോണ്‍ ഷോ (A) മാത്രം കണ്ടു പരിചയം ഉള്ളവന്‍ ... ഇതാ എഴുതിയിരിക്കുന്നു പ്രൊഫൈലില്‍ ഇങ്ങനെ " കിം കി ഡുക്ക്‌ , ഫെല്ലിനി ബര്‍ഗ്മാന്‍ എന്നൊക്കെ "

നന്നായിട്ടുണ്ട്‌. ഈയുള്ളവൻ ഓർക്കുട്ടീൽ അങ്ങനെയൊന്നും എഴുതിയിട്ടില്ല കേട്ടോ! വെറുതെ എന്തിനാ കടിച്ചാൽ പൊട്ടാത്ത വാക്കുകളൊക്കെ എടുത്തിട്ട്‌ ആളുകളെ ഞെട്ടീയ്ക്കുന്നത്‌?