Thursday, July 30, 2009

"ഒരു പക്ഷെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ......

ശരിയല്ലേ ഞാന്‍ എഴുതിയത്‌ .... രണ്ടു പേരുടെ ജീവിതങ്ങള്‍ ഒന്നാകുന്ന മുഹൂര്‍ത്തം .... ഇത്ര മനോഹരമായത് വേറെ എന്തുണ്ട് ???

മനോരമ പത്രത്തിലെ വാരന്ധ്യ പതിപ്പില്‍ ഒരു ലേഖനം പല നാടുകളിലെയും വിവാഹങ്ങളെ കുറിച്ച് ആണ് . എല്ലാം എടുത്തു മുറിച്ചു വെക്കണം എന്ന് കരുതിയത്‌ ആണ് ... പക്ഷെ ഒരു പാടു മിസ്സ്‌ ആയി പോയി ...

അപ്പോള്‍ പറഞ്ഞു വന്നത് വിവാഹം എന്ന ആ മഹാ സംഭവത്തെ കുറിച്ച് ആണ് . രണ്ടു തരത്തില്‍ ആണല്ലോ ഇപ്പോള്‍ ഇതു കണ്ടു വരുന്നത് , മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിക്കുന്നത് അല്ലെങ്ങില്‍ ആരും അറിയാതെ രണ്ടേ രണ്ടു ആത്മാക്കള്‍ മാത്രം തീരുമാനിച്ച് നടത്തുന്നത് ( പഴയ കമ്മ്യൂണിസ്റ്റ് കല്യാണങ്ങള്‍ മാതിരി ഇതും കട്ടന്‍ ചായയിലും പരിപ്പ് വടയിലും ഒതുങ്ങും, കഷ്ടം !! )

ബന്ധു മിത്രാധികള്‍ അറിഞ്ഞു നടത്തുന്ന കല്യാണം ആണെങ്ങില്‍ , എന്റമ്മോ .. പിന്നെ പറയണ്ട പൂരം ....
പൊടി പൊടിക്കില്ലേ ....
എന്ത് അല്ലെ ??? മറ്റെന്തു ഒരു നാലോ അഞ്ചോ ലക്ഷം അത്ര തന്നെ ... ( ഇതു ചെറുത്‌ അല്ലെ...)

പണ്ടു കാലം മുതല്‍ക്കേ തുടര്‍ന്ന് വരുന്ന ഒരു തര്ക്കം ആണ് ഇതില്‍ ഏത് വിവാഹം ആണ് നല്ലത് എന്ന് ...

ലവ് മാര്യേജ് പണ്ടേ എല്ലാര്ക്കും അലെര്‍ജി ആയിരുന്നു ( ഇപ്പൊ ചില്ലറ മാറ്റങ്ങള്‍ ഉണ്ട് )

പണ്ടത്തെ കാരണവന്മാര്‍ പറയുന്നതിലും കാര്യം ഉണ്ട് "ഇന്നലെ വരെ നോക്കി വളര്‍ത്തി വലുതാക്കിയ പപ്പയെയും മമ്മയെയും ഇട്ടേച്ചു എങ്ങനെ അവള്ക്ക് അല്ലെങ്ങി അവന് പോകാന്‍ തോന്നി ,കഷ്ടം "

ശരിയാണ് അല്ലെ ....

ഇങ്ങനെ പോകുന്ന അധികം പേരും ഗുണം പിടികില്ല എന്നത് ആണ് കണ്ടു വരുന്നത് ( എങ്ങനെ നന്നാകും അമ്മാതിരി പിരാക്ക് അല്ലെ , കാരണവന്മാര്‍ പറഞ്ഞിടുണ്ടാവുക )

കുറച്ച കാലത്തെ പരിചയത്തിന്റെ പുറത്ത്‌ മാത്രം ജീവിതത്തിലെ ഇത്രയും പ്രധാനപെട്ട തീരുമാനം എടുക്കുക എന്നതും ബുദ്ധിമോശം അല്ലെ ??

പണ്ടു ആരോ പറഞ്ഞ പോലെ സ്നേഹിക്കുന്ന കാലത്ത്‌ പരസ്പരം ഉള്ള കുറ്റങ്ങള്‍ ഒന്നും കാണില്ല .. ഒരുമിച്ച് ജീവിക്കുമ്പോള്‍ ആണ് കല്ല്‌ കടിക്കാന്‍ തുടങ്ങുക , അപ്പോള്‍ പക്ഷെ ഒന്നു ആശ്വസിപിക്കാന്‍ ആരും കാണില്ല ..

പക്ഷെ എല്ലാം ഒരു adjustment അല്ലെ .... അങ്ങനെ തന്നെ വിവാഹവും ..

പരസ്പരം ഒന്നു മിണ്ടുക കൂടെ ചെയ്യാതെ ഒരേ കൂരക്കു കീഴില്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്ന എത്രയോ ദമ്പതികള്‍ ഇല്ലേ ?? ഉണ്ട് .
അങ്ങനെ ഒരു സാഹചര്യത്തില്‍ വളരുന്ന മക്കളോ ... അവര്ക്കു എങ്ങനെ അത് ഫീല്‍ ചെയ്യും അല്ലെ ....

ഇപ്പോളത്തെ സാഹചര്യങ്ങളില്‍ ഏത് തരം ബന്ധങ്ങള്‍ ആയാലും പരസ്പരം കൂടുതല്‍ അറിയാന്‍ വഴി ഉണ്ടല്ലോ
മൊബൈല് , ചാറ്റിങ് അങ്ങേനെ പരസ്പരം ദൂരങ്ങള്‍ ഒക്കെ കുറവ്‌ അല്ലെ ... സൊ

നല്ലത് തിരഞ്ഞെടുക്കുക ... നന്നായി ആഘോഷിക്കുക .....

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ...... സ്നേഹം പ്രകടിപ്പിക്കാന്‍ ഒരിക്കലും പിശുക്ക് കാണിക്കരുത്‌ പ്ലീസ് ...

കാരണം ജീവിതം ഒന്നല്ലേ ഉള്ളു .. കഴിഞ്ഞു പോയ നിമിഷങ്ങള്‍ ഒരിക്കലും തിരിച്ചു കിട്ടില്ല ....

0 comments: