Wednesday, July 22, 2009

"ഹോളോമാന്‍" ഗുളിക കിട്ടുമോ ...???

പഴയ ആളുകള്‍ ഒക്കെ പറയാറുണ്ട് , എന്തെന്നോ .... "ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം നമ്മുടേത്‌ ആണെനു വിചാരിക്കരുത്‌ , നമ്മെക്കാള്‍ ഗുലുമാല്‍ പിടിച്ച ആളുകള്‍ വേറെയും ഉണ്ട് , അവരെ നോക്കിയാല്‍ നമ്മുടെ പ്രോബ്ലെംസ് ഒന്നുമല്ല എന്ന് "

ശരിയാണ് വേറെ ഒരാളുടെ ചെരിപ്പില്‍ കയറി ഒരല്പ ദൂരം നടന്നു നോക്കു അപ്പോള്‍ അറിയാം അയാളുടെ ബുദ്ധിമുട്ടുകള്‍ ..... ( അങ്ങനെ അല്പം നടന്ന ശേഷം ഒരൊറ്റ ഓട്ടം , ചുളുവില്‍ ചെരുപ്പ് സ്വന്തമാക്കാം .. എങ്ങനെ ഐഡിയ !!! )

എന്തൊക്കെ പറഞ്ഞാലും നമ്മുടെ പുകയുന്ന അല്ലെങ്ങില്‍ നീറുന്ന പ്രോബ്ലെംസ് നമ്മള്‍ തന്നെ ഫേസ് ചെയ്യണം .. അല്ലെ

ഓക്കേ അങ്ങനെ ... എങ്കില്‍ നമ്മുടെ ക്രിക്കറ്റ് ടീം നായകനെ പോലെ കൂള്‍ ആകാന്‍ എന്താ വഴികള്‍ ...

എന്ത് വന്നാലും "പോയിനെടാ ഹമുക്കുകളെ " എന്ന് പറയാന്‍ ഉള്ള ധൈര്യം വേണം .... (എനിക്ക് അത് ഇത്തിരി കുറവ് ആണ് )

ചിന്താവിഷ്ടയായ ശ്യാമള ഓര്‍മയില്ലേ .... വിജയന്‍ മാഷെ അത്ര പെട്ടെന്ന് ഒന്നും മലയാളികള്‍ മറക്കില്ല ...
ഉത്തരവാദിത്തങ്ങളില്‍ നിന്നു ഒളിച്ചിരിക്കുമ്പോള്‍ ചിലപ്പോള്‍ ഒക്കെ ഞാന്‍ വിജയന്‍ മാഷെ ഓര്‍ക്കാറുണ്ട് .

സായിപ്പന്മാര്‍ എഴുതി നിറച്ച ഒരുപാടു ബുക്സ് ഉണ്ട് എല്ലാം "സെല്‍ഫ് മോട്ടിവേഷന്‍ " തന്നെ ... ചിലത് ഒക്കെ ഉപയോഗപ്രദം ആണ് ....

പക്ഷെ സത്യം എന്താണ് ഒരു ബുക്കും പഠിപ്പിക്കാത്ത പാഠങ്ങള്‍ ജീവിതം തന്നെ തരുന്നുണ്ട് ....

അപ്പോള്‍ അത് തന്നെ ഉത്തരം ..... "നോക്കിയും കണ്ടും ജീവിച്ചാല്‍ നമുക്ക്‌ നല്ലത് "


വാല്‍കഷണം :പോസ്റ്റിന്റെ തലകെട്ട് കണ്ടിട്ട് ഒന്നും മനസ്സില്‍ ആയില്ലേ , ഈ ഹോളോമാനെ അറിയില്ലേ ? ആള് അങ്ങ് ഹോളിവൂടില്‍ ആണ് . അയാള്‍ടെ പ്രത്യേകത എന്തെന്നാല്‍ മൂപീന്നിനെ ആര്ക്കും കാണാന്‍ പറ്റില്ല . അപ്പോള്‍ ആ ടൈപ്പ് ഗുളിക കിട്ടിയാല്‍ രണ്ട്‌ എണ്ണം വിഴുങ്ങി സുഖംആയി എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചിരിക്കാം ... എങ്ങനെ ഐഡിയ ... കൊള്ളാമോ ??? (വേറെ ആരോടും പറയരുതേ !!!!!!)

0 comments: