പെട്ടെന്ന് വായിച്ചപ്പോള്‍ ഐ പി എല്‍ മാമാങ്കം എന്ന് വായിച്ചു കാണും അല്ലെ .. എന്നാല്‍ ഇതു ലളിത് മോഡി തുറന്നു വിട്ട ഐ പി എല്‍ ഭൂതം അല്ല , ഇതു മറ്റൊരു ഭൂതം ആണ് ..... ടെലിവിഷനില്‍ ഒക്കെ കണ്ടു കാണും ലവന്റെ പരസ്യം ... ആ അത് തന്നെ സുരക്ഷ മാര്‍ഗങ്ങള്‍ ഒക്കെ പരാജയപെടുമ്പോള്‍ അത്യാവശ്യമെങ്ങില്‍ മാത്രം ഉപയോഗികേണ്ടി വരുന്ന ആ കുഞ്ഞു ഗുളികകള്‍ ......
പക്ഷെ ഇതു കൊണ്ടു കാര്യങ്ങള്‍ എളുപ്പം ആയി എന്ന് കരുതുന്നവര്‍ ഇല്ലേ ....
എന്റെ ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത് ഈ ഐ പില്‍ പണ്ടു കാലങ്ങളില്‍ നാട്ടിന്‍പുരങ്ങളില്‍ ഒക്കെ പ്രചാരത്തില്‍ ഉണ്ടായിരുന്ന "ഗര്‍ഭം കലക്കി " ആധുനികവല്‍കരിച്ചത് ആണെന്ന് ...
സത്യം ആണോ എന്ന് എനിക്ക് അറിയില്ല ... ഈ കാര്യം ഒന്നു ചോദിക്കാം എന്ന് വച്ചാല്‍ ഇതു ഉപയോഗിക്കുന്ന ആരും എന്റെ പരിചയത്തില്‍ ഇല്ല ... ( ഇതിനെ പറ്റി ചോദിച്ചു നോക്കിയപ്പോള്‍ ഒരു കൊച്ചിന്റെ അടുത്ത് നിന്നും ചീത്തയും കേട്ടു..... സന്തോഷം )
ഇപ്പോള്‍ ആണ് ഡോക്ടര്‍മാര്‍ ഒക്കെ ഉപയോഗിക്കുന്ന "എത്തിക്സ് " എന്ന വാക്കിന്റെ അര്‍ത്ഥവും ഉപയോഗവും ആവശ്യം വരുന്നത് .....
ഭ്രൂണഹത്യ പാപമല്ലേ .... ( ചില കേസുകളില്‍ വൈരുധ്യം ഉണ്ട് അത് പിന്നെ പറയാം )
അത് പോലെ തന്നെ അല്ലെ ഇതും .... തോന്നിവാസങ്ങള്‍ കാട്ടി വച്ച ശേഷം ഒരു ഐ പില്‍ വിഴുങ്ങിയാല്‍ എല്ലാം ഓക്കേ ആകുമോ ..... ഒരു പക്ഷെ സദാചാരം അപ്രത്യക്ഷമാവുന്ന ഈ സമൂഹത്തില്‍ ഐ പില്‍ ഒരു വരദാനം തന്നെ എന്ന് കരുതുന്നുവര്‍ ഉണ്ടാവും , ഉറപ്പാണ് .
ഒരു കുഞ്ഞി കാല് കാണാന്‍ അങ്ങനവാടി മാത്രം ആശ്രയം ആയിടുള്ള എത്രയോ ദമ്പതിമാര്‍ നമ്മുടെ ഇടയില്‍ ഉണ്ട് അല്ലെ , ...
പണ്ടു ദൂരദര്‍ശന്‍ പരിപാടികള്‍ കാണരുള്ളവര്‍ക്ക് ഒരു പക്ഷെ ഓര്‍മയില്‍ നില്‍കുന്ന ഒരു പരസ്യം ഉണ്ട് , ഒരു കൊണ്ടതിന്റെ പരസ്യം അതെ സംഗതി അത് തന്നെ .....
പരസ്യം ഇങ്ങനെ ആണ് കടയില്‍ കയറി വരുന്ന യുവാവ് കോണ്ടോം എന്ന് പറയാന്‍ മടിച്ചു നില്കുന്നു , ആകെ തപ്പി തപ്പി പറയുന്നു .... അപ്പോള്‍ ഒരു ചുള്ളന്‍ പഹയന്‍ കയറി വന്നിട്ട് പറയും "*മൂട്സ് പ്ലീസ് " ന്നു ആകെ അന്തം വിട്ടു കുന്തം പോയ നമ്മുടെ നായകന്‍ അങ്ങനെ നില്‍കുമ്പോള്‍ പരസ്യത്തിന്റെ ബാക്കി . പക്ഷെ ഇതു പലര്ക്കും മനസ്സില്‍ ആയില്ല പലരും കരുതിയത് ഇതു ഏതോ പുതിയ ഷവിംഗ് ബ്ലേഡ് ആണ് എന്നാണ് .... ഹ ഹ ഹ (ഞാന്‍ അന്ന് കുട്ടി ആണ് കേട്ടോ)
അപ്പോള്‍ പറഞ്ഞു വന്നത് ഒരു കണ്ടോം വാങ്ങാന്‍ പണ്ടു ഉണ്ടായിരുന്ന ചമ്മല്‍ തന്നേ .... ഇപ്പൊ ഉണ്ടോ പണ്ടത്തെ ചമ്മല്‍ ഒക്കെ ...... ഇപ്പൊ ഫാമിലി പായ്ക്ക് വാങ്ങാന്‍ ഫാമിലി ആയിട്ട് ആണ് പോലും ആളുകള്‍ വരുന്നത് പോലും .
അത് പോലെ ഇപ്പോള്‍ നമ്മടെ ആ കുഞ്ഞു ഗുളികകള്‍ അതും ഇപ്പോള്‍ സ്റ്റാറ്റസ് പ്രശ്നം ആയികാണ്‌മോ എന്തോ ?
പിന്കുറിപ്പ് : എയിഡ്സ് വരും എന്ന് പേടിച്ചു പ്രെവേന്റഷന്‍ ആയിട്ട് വിരലില്‍ വരെ കോണ്ടോം ഇടും എന്ന് പറയുന്ന ഒരു സര്‍ദാര്‍ ഫലിതം ഓര്മ വന്നു .
*മൂട്സ് ഒരു കോണ്ടോം ബ്രാന്‍ഡ് നെയിം ആണ്
Tuesday, June 30, 2009
Subscribe to:
Post Comments (Atom)

1 comments:
ഈ പോസ്റ്റ് വായിച്ചപ്പോള് അക്ഷരങ്ങള് കൂട്ടിവായിക്കാന് തുടങ്ങുന്ന കാലത്തെ ഒരു പത്രപരസ്യമാണ് ഓറ്മയിലെത്തിയത് പതിന്ഞ്ച് പൈസയ്ക്ക് മൂന്നെണ്ണം ഇത്ര ചുരുങ്ങിയ പൈസയ്ക്ക് മൂന്നെണ്ണം കിട്ടുന്ന സാധനം ഏതാണന്ന് ഒരിക്കലും മനസ്സിലായിട്ടില്ല.കൂട്ടുകാരോട് ചോദിച്ച്പ്പോള് അവർക്കുമറ്യില്ല.
മിഠായി വാങ്ങുന്ന കാശിന് അത് വാങ്ങമെന്ന ഉദ്ദേശമായിരുന്നു.
Post a Comment