സ്വപ്നം എന്നാല്‍ ഉറങ്ങുമ്പോള്‍ കാണുന്നത് അല്ല എന്നും , എന്താണോ നിങ്ങളെ ഉറങ്ങാന്‍ പോലും സമ്മതിക്കാതെ അലട്ടുന്നത് അതാണ് അത്രെ സ്വപ്നം .... ഇതു ഏതോ മഹാന്‍ പറഞ്ഞത് ആണ് പോലും ....
പുലര്‍ച്ചെ ആകുമ്പോള്‍ ആണ് ഞാന്‍ ഉറങ്ങാന്‍ കിടക്കുക , അതാണ് പതിവു . അങ്ങനെ എങ്കില്‍ എന്റെ സ്വപ്‌നങ്ങള്‍ ഒക്കെ പുലര്ച്ചക്കെ ഫസ്റ്റ് ബെല്ലോടു കൂടി തുടങ്ങും . അപ്പോള്‍ പുലര്‍ച്ചക്ക് കാണുന്ന സ്വപ്‌നങ്ങള്‍ ആണ് ഫലിക്കുക എന്ന് ചില വിശ്വാസങ്ങള്‍ ഉണ്ട് , അങ്ങനെ എങ്കില്‍ എന്റെ സ്വപ്‌നങ്ങള്‍ ഒക്കെ ഫലിക്കുമോ ????
ആളുകള്‍ എന്തൊക്കെ സ്വപ്നങ്ങള്‍ കാണുന്നുണ്ട് അല്ലെ .....( എന്തായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം ,"മദ്യ വിമുക്ത കിനാശ്ശേരി " അല്ലെ )
പക്ഷെ ചിലരുടെ സ്വപ്നങ്ങള്‍ വെറും സ്വപ്നം മാത്രം ആയിരുന്നില്ല .. അവര്‍ അത് നേടിയെടുത്തു .... അങ്ങനെ മുന്പ് അംബാനി മാഷ് കണ്ട സ്വപ്നം കാരണം അല്ലെ ഇന്നു അണ്ടനും അടകോടനും ഒരു മോഫിലും ആയി നടക്കുന്നത് നമ്മള്‍ കാണുന്നത്
ഒരുപാടു സ്വപ്നം കാണുക എന്നാണ് മുന്‍ രാഷ്ട്രപതി അബ്ദുല്‍കലാം സര്‍ പറഞ്ഞത് .....
ഒരു പക്ഷെ ജീവിതത്തില്‍ ബാക്കിയാവുക ഇതു മാത്രം ആണ് .... സ്വപ്‌നങ്ങള്‍
Wednesday, June 3, 2009
Subscribe to:
Post Comments (Atom)

0 comments:
Post a Comment