പ്രണയം എന്നോ പ്രേമം എന്നോ ഒക്കെ പറയുമ്പോള്‍ എന്നും ഓര്‍മിക്കുന്ന പേരുകള്‍ ആണ് ലൈല മജ്നു ,റോമിയോ ജൂലിയറ്റ് ഒക്കെ ..... പക്ഷെ എനിക്ക് തോന്നുന്നു എല്ലാവരുടെയും പ്രണയം ഒരു കാവ്യം തന്നെ ആണ് ....
ഓരോ വ്യക്തിക്കും എല്ലാ വിഷയത്തിലും വ്യത്യസ്ത കാഴ്ചപാടുകള്‍ ഉണ്ട് അതുപോലെ തന്നെ ആണ് അവനവന്‍റെ പ്രണയത്തിലും .... അത് ആദ്യത്തേത് ആകട്ടെ ... അല്ലെങ്ങില്‍ ഇപ്പോള്‍ പ്രണയിക്കുന്നത് ആകട്ടെ (ഒരു പക്ഷെ 23 -മത് ഒക്കെ ആയിരിക്കും ) വ്യത്യസ്തമാണ് പ്രണയം എല്ലാവര്ക്കും ....
രാത്രി , (എന്നാല്‍ പാതിരാത്രി കഴിഞ്ഞു പുലര്‍ച്ചെ മൂന്നു മണിക്ക്) ഒക്കെ ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എനിക്ക് തോന്നുന്നു എന്റെ പ്രണയിനിക്ക് ഒരു എസ് എം എസ് അയക്കണം എന്ന് , അയക്കുന്നു അപ്പോള്‍ തന്നെ ... പക്ഷെ അപ്പോള്‍ തന്നെ അവള്‍ അതിന് മറുപടി അയക്കണം എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു , ഒരു പക്ഷെ അവള്‍ അതിനെ പറ്റി പിന്നീട് പറഞ്ഞില്ലെങ്ങില്‍ ഞാന്‍ പിണങ്ങുന്നു ...
ഇതു എന്തൊരു പ്രണയം അല്ലെ .... ( അതാണ് അവളും ചോദിക്കുന്നത് )
ഒരു ഇഷ്ടപെട്ട കഥ വായിച്ചാല്‍ , കവിത കേട്ടാല്‍ ... അന്വേഷിച്ചു നടന്ന ഒരു പാട്ടു കിട്ടിയാല്‍ .... ആദ്യമായ് ഒരു tune കമ്പോസ് ചെയ്താല്‍ , ഇഷ്ടപെട്ട ഡയലോഗുകള്‍ ഒരു സിനിമയ്ക്കു ഇടയില്‍ കണ്ടാല്‍ ഒക്കെ അപ്പോള്‍ തന്നെ എസ് എം എസ് അയക്കണം , അല്ലെങ്ങില്‍ പിന്നീട് സംസാരികുമ്പോള്‍ ഇതായിരിക്കും വിഷയം .........
ഇതും പ്രണയം അല്ലെ .....
എന്റെ കുഞ്ഞു കുഞ്ഞു മണ്ടത്തരങ്ങള്‍ ഒക്കെ പറയുന്നു ....... (ഇപ്പോളത്തെ വിഷയം വോടഫോണ്‍ പരസ്യത്തിലെ സൂ സൂ വിനെറെ വിശേഷങ്ങള്‍ ഹീ ഹീ )
ഇതും പ്രണയം അല്ലെ .....
ഇനി മറ്റു ചിലര്‍ .....വീട്ടിലെ വിശേഷങ്ങളും നാട്ടിലെ വിശേഷങ്ങളും .... ഇനി രണ്ടു വര്ഷം കഴിഞു കല്യാണം കഴിഞ്ഞു , ആദ്യത്തെ കുഞ്ഞു പിറന്നു അതിന്റെ ചോരൂണിനു എവിടെ പോകണം എന്ന് വരെ പ്ലാന്‍ ചെയ്യുന്നു ....
എന്തൊരു ബോറിംഗ് അല്ലെ .... പക്ഷെ
ഇതും പ്രണയം അല്ലെ .........
മനസ്സുകള്‍ അടുത്ത് കഴിഞ്ഞു കഴിഞ്ഞാല്‍ എന്തും പറയാം ....
പക്ഷെ ഇവിടെ ഒന്നും പ്രണയം പൂര്‍ണമാകുന്നില്ല ......
ഇനി ഒരു പക്ഷെ പിരിഞ്ഞു കഴിഞ്ഞാലും ......
ഒരു പാടു കരഞ്ഞു കഴിഞ്ഞാലും ........
മനസ്സു കൊണ്ടു പിന്നെയും പ്രണയിക്കാന്‍ കഴിയണം .....
എനിക്ക് കഴിഞ്ഞിട്ടില്ല .....
നിങ്ങള്‍ക്കോ ????????
അപ്പോള്‍ ആണ് പ്രണയം പൂര്‍ണമാകുന്നത് ..... പ്രണയത്തിന്റെ അവസാനം വിവാഹം ആണോ ?? അല്ല അല്ലെ
Wednesday, May 20, 2009
Subscribe to:
Post Comments (Atom)

0 comments:
Post a Comment