നമ്മള്‍ ഒക്കെ എന്തൊരു ഭാഗ്യവാന്മാര്‍ & ഭാഗ്യവതികള്‍ ആണ് അല്ലെ ... ഒരു തപസ്സു പോലും ചെയ്യാതെ അല്ലെ നമുക്ക് മൊബൈല് എന്ന വരം കിട്ടിയത് . നമുക്കിടയിലെ ദൂരത്തെ കുറച്ച് ജീവിതം ഫാസ്റ്റ് ആക്കിയതില്‍ ഈ മൊബൈല് ആള് വലിയ പങ്കു വഹിചിടുണ്ട്. എസ് എം എസ് എന്ന ഈ അദ്ഭുതം ഇല്ലായിരുന്നെങ്ങില്‍ ഹൊ ! ആലോചിക്കാന്‍ കൂടി വയ്യ !
3310 ആയിരുന്നു എന്റെ കയ്യില്‍ ആദ്യം കിട്ടിയ മൊബൈല് (കുറ്റം പറയരുതല്ലോ , എങ്ങനെ തലകുത്തി വീണാലും അത് നമ്മുടെ മുഖ്യന്റെ മാതിരി കുഴപ്പം ഒന്നും കൂടാതെ തന്നെ ഇരിക്കും )
അന്നൊക്കെ ഒരു വര്‍ഷത്തേക്ക് റീ ചാര്‍ജ് ചെയ്യണമെങ്ങില്‍ ഇമ്മിണി ചെലവ് വരും , ഇന്നു 10 രൂഫാക്ക് കിട്ടും ആയുഷ്കാലം മുയുവന്‍ കൊണ്ടു നടക്കാന്‍ ഒരു കണക്ഷന്‍.
എസ് എം എസ് അയക്കുക എന്നത് അന്നും ഇന്നും ഒരു വല്ലാത്ത ആവേശം തന്നെ ആണ് . പാതിരാത്രിക്ക് അയച്ചു എല്ലാവരെയും ശല്യപെടുതുന്നത് ഒരു പ്രത്യേക രസം തന്നെ ആണ് .
ഇന്നു എല്ലാവര്ക്കും മൊബൈല് ഉണ്ട് ( ഇന്ത്യ തിളങ്ങുന്നു ) നമ്മടെ അംബാനി മാഷ് ആണ് ഇതു എങ്ങനെ എല്ലായിടത്തും എത്തിച്ചത് എന്ന് ഇന്നും അസൂയാലുക്കള്‍ പറയാറുണ്ട് . അത് കൊണ്ടു തന്നെ അണ്ടനും അടകോടനും ഇന്നു മൊബൈല് ഉണ്ട് (ഈ പറഞ്ഞത് ഞാന്‍ അടക്കം ആണ് കേട്ടോ )
ഈ മൊബൈല് കൊണ്ടു നടക്കുന്നത് കണ്ടാല്‍ ആളുടെ പേഴ്സണാലിറ്റി അറിയാന്‍ പറ്റും എന്ന് ആരോപറഞ്ഞിടുണ്ടോ എന്ന് ഒരു സംശയം ..... ചില ആളുകള്‍ എപ്പോളും ഒരു കുപ്പായം ഒക്കെ ഇടുവിച്ചു ആണ് മൊബൈല് കീശയില്‍ വെക്കുക .... എന്നും പുതിയത് പോലെ ഉണ്ടാകും, അറിയാതെങ്ങാനും നമ്മുടെ കയ്യില്‍ നിന്നും അതെങ്ങാനും താഴെ പോയാല്‍ പിന്നെ , ഹെന്റമ്മോ ! പിന്നെ പറയണ്ട .... ( ഇവനൊക്കെ എന്തിന്റെ സൂകെടാണോ ആവോ)
ജീവിതത്തില്‍ ഒരു എസ് എം എസ് പോലും അയക്കാത്തവര്‍ ഉണ്ടാകുമോ ????
ഉണ്ടെങ്കില്‍ , തീര്ച്ചയായും മലയാളികള്‍ തന്നെ ആയിരിക്കും , ഈ കാര്യത്തില്‍ വരെ പിശുക്കാന്‍ നമുക്കല്ലേ കഴിയു ,,,,,
ഉം , അതെന്താ അങ്ങനെ എന്ന് ചോദിച്ചേക്കാം , ഓ കെ , പറഞ്ഞു തരാം ...... ഒരു മാസം മിനിമം ഒരു 50 എസ് എം എസ് എങ്ങിലും ഫ്രീ ആയി നല്‍കാത്ത ഒരു കണക്ഷനും ഇപ്പോള്‍ കാണില്ല ... അത് പോലും ഒന്നു അയച്ചു തീര്‍ക്കാന്‍ പറ്റില്ല .. അത് തന്നെ കാര്യം .
ഈ മൊബൈല് കാരണം എത്ര എത്ര .... പ്രേമങ്ങള്‍ തളിരിട്ടു , വിവാഹങ്ങള്‍ നടന്നു ( അതും നായ പൈസ ചിലവില്ലാതെ , കാരണം ഒളിച്ചോടല്‍ ആയിരുന്നു , അത് തന്നെ )
വിവാഹേതര ബന്ധങ്ങള്‍ ഇത്ര ശക്തിയോടെ ഐ പി എല്‍ കളിക്കാന്‍ കാരണം മറ്റാരും അല്ല ... ഈ മോഫെല്‍ തന്നെ വില്ലന്‍
എന്തരായാലും , കുറ്റം പറയാന്‍ പറ്റില്ല കേട്ടോ , നട്ട പാതിരാക്ക് അട്ടപാടിയില്‍ കുടുങ്ങിയാല്‍ വിളിച്ചകൊണ്ടു പോകാന്‍ ആരേലും വരണമെങ്ങില്‍ ലവന്‍ തന്നെ തുണ ....
ജയ് ഹൊ !!!!!!!
Monday, May 18, 2009
Subscribe to:
Post Comments (Atom)

0 comments:
Post a Comment