യാത്രകള്‍ ഇഷ്ടപെടാത്തവര്‍ ആരും കാണില്ല എന്നാണു പൊതുവേ ഒരു ധാരണ , എന്നാല്‍ ഇത് എത്രത്തോളം ശരിയാണ് എന്ന് പറയാന്‍ പ്രയാസം ആണ് . ചുമ്മാ വെറുതെ ഇരിക്കുമ്പോള്‍ ഒരു ടൂര്‍ പോകുക എന്നത് ഒരു രസം ആണ് എന്നാല്‍ തുടര്‍ച്ചയായ യാത്രകള്‍ , ഇച്ചിരി പുളിക്കും !!!
വെറുതെ പണിയൊന്നും ഇല്ലാതെ ഇരിക്കുമ്പോള്‍ ആണ് പോലും നമ്മുടെ വസ്കോടഗാമ ഒക്കെ ഇങ്ങോട്ട് പുറപ്പെട്ടത് , ശരിയാണോ എന്തോ ??
ഫൂമി (ഭൂമി,) ഉരുണ്ടത് ആണെന്ന് കണ്ട്പിടിച്ച "മേഗല്ലന്‍ ,( ബ്രെണ്ടന്‍ മേഗല്ലന്‍ അല്ല ) ഇത് പോലെ ചുമ്മാ കറങ്ങിയടികുന്ന ടൈപ്പ് ആയിരുന്നു പോലും ... എന്തിരായാലും സംഗതി രസമുള്ള പരിപാടി തന്നെ ആണ് .
ഇവരെ ഒക്കെ ഒരു മുതുമുത്തച്ചന്‍ ഉണ്ട് മൂപരെ ചിലപ്പോള്‍ നിങ്ങള്‍ കേട്ട് കാണും "sindbaad "...... ലവന്‍ ആണ് എന്റെ ഒക്കെ ഒരു പ്രചോദനം ....
സ്വപ്നം മാത്രം കൈമുതല്‍ ആയിടുള്ള ഒരു നാവികന്‍ .......
അങ്ങനെ കേട്ടതും കണ്ടതും വായിച്ചതും ഒക്കെ വച്ച് ഞാനും ഇറങ്ങി ഇന്ത്യ കാണാന്‍ ......
ചരിത്രം ഉറങ്ങുന്ന ഭൂമികള്‍ ( ഞാന്‍ പോയ ടൈമില്‍ നാല തണുപ്പ് ആണ് സൊ .... ചരിത്രം മാത്രമല്ല എല്ലാരും നല്ല ഉറക്കം തന്നെ ആണു )
ആഗ്രയില്‍ എത്തിയപ്പോള്‍ എന്താണ് എന്ന് അറിയില്ല വല്ലാത്ത ഒരു സന്തോഷം ..... എന്തായിരിക്കും കാരണം ??
ഒരിക്കല്‍ എങ്കിലും പ്രനയിചിടുള്ള ആരും എന്താന് ആഗ്രഹിക്കുന്ന സ്ഥലം ..... കാണാന്‍ കൊതിക്കുന്ന താജ് മഹല്‍
വൈകിട്ട് ആണ് ഞാന്‍ താജില്‍ എത്തിയത് , കാണാന്‍ പറ്റാതെ പോകുമോ എന്നാ ഒരു ചെറിയ ശങ്ക ഉണ്ടായിരുന്നു എങ്കിലും എന്‍ട്രി ക്ലോസ് ചെയ്യുന്നതിന് മുന്‍പേ ഉള്ളില്‍ കടക്കാന്‍ പറ്റി .
ആദ്യമായ് താജ് മഹല്‍ നേരില്‍ കണ്ടപ്പോള്‍ ഉണ്ടായത് ശരിക്കും ഒരു അമ്പരപ്പ് ആയിരുന്നു , its really beautiful .............
പ്രണയിക്കുന്നവര്‍ ഒരിക്കലും ഇവിടെ ഒറ്റയ്ക്ക് വരരുത് ....... കൈ കോര്‍ത്ത്‌പിടിച്ചു വേണം താജ് കാണാന്‍ ... അത്രക്കും ഒരുഫീലിംഗ് നിങ്ങള്ക്ക് തോന്നും .....
ഞാന്‍ എന്നോട് തന്നെ ചോദിച്ച ചോദ്യം ഇതായിരുന്നു " താജിന്റെ മുന്‍പില്‍ അമ്പരന്നു നിന്നപ്പോള്‍ ആരെ ആയിരുന്നു ഞാന്‍ മനസ്സില്‍ ഓര്‍ത്തത് ????
Saturday, February 6, 2010
Subscribe to:
Post Comments (Atom)

2 comments:
അപ്പോള്‍ ആരുടെ കയ്യും പിടിച്ചാ പോയത്...........:)
ഞാനും പിന്നെ ഞാനും കൈകോര്‍ത്തു പിടിച്ചാ പോയത് ....
Post a Comment