Monday, April 6, 2009

സ്ത്രീ പുരുഷ സങ്കല്‍പങ്ങള്‍

ഒരു ശരാശരി മലയാളി പെണ്‍കുട്ടിയുടെ പുരുഷ സങ്കല്‍പങ്ങള്‍ .......

സാമാന്യം കുഴപ്പമില്ലാത്ത നിറം ......

ആറ് അടി വേണ്ടെങ്ങിലും ഒരു കറമൂസ (പപ്പയാ ) മരത്തിന്റെ ചുവട്ടില്‍ നിന്നാല്‍ എത്തിപിടിചെങ്ങിലും പപ്പായ തള്ളി താഴെ ഇടാന്‍ ഉള്ള ഉയരം .....

നല്ല മുടി .... ചീകിവെക്കാന്‍ എങ്ങിലും അറ്റ്‌ ലീസ്റ്റ് വേണം ..... ( കഷണ്ടിക്കാര്‍ വിഷമികണ്ട ഗള്‍ഫ്‌ ഗേറ്റും വാതിലും ഒക്കെ ഉണ്ട് ഇവിടെ .... കയ്യില്‍ ജോര്‍ജ് ബുഷ് വേണം എന്ന് മാത്രം )

തടി നിര്‍ബന്ധം ആണ് ..... (തീപെട്ടികൊള്ളി ആയാല്‍ demand കുറയും)

മീശ അതില്‍ ഒരു വിട്ടു വീഴ്ചയും ഇല്ല ...... ( ബോളിവൂടിനു എത്ര ഒക്കെ സ്വാധീനം ഉണ്ടായാലും മീശ സങ്കല്‍പത്തില്‍ ഒരു വിട്ടു വീഴ്ചയും ഇല്ല )

അല്പം കുടവയര്‍ വേണം എന്ന് പറയുന്നവരും ഉണ്ട്. ( ജാഗ്രതെ , സിക്സ് പായ്ക്ക് എട്ടു പായ്ക്ക് ഒക്കെ തീരെ അലെര്‍ജി .......)

മദ്യപാനം, ദൂമ്രപാനം (അതായത് പുകവലി ) ഒക്കെ ആകാം , പക്ഷെ അമിതം ആകരുത് .... കൊള്ളാം അല്ലെ .

നല്ല തറവാട് ..... ( വലിയ ചീത്ത പേരുകള്‍ ഇല്ലതത്....)

ജോലി നിര്‍ബന്ധം .... അതും നാല് ആളുകളുടെ ഇടയില്‍ പറയാന്‍ കൊള്ളാവുന്നത് .. ആകുന്നത് നല്ലത് .

എങ്ങനെ പോകുന്നു ..... ഇനിയും ഉണ്ട് .... വഴിയേ ചേര്‍ക്കാം .....

ഇനി ഇതിന്റെ മറുഭാഗം ............

ശരാശരി മലയാളി പുരുഷന്റെ സ്ത്രീ സങ്കല്പം

നിറം നല്ല വെളുത്തത് , നിര്‍ബന്ധം ആണ് ( അങ്ങനെ അല്ലാത്തവരും ഉണ്ട് കേട്ടോ , ഇരുനിറം അല്ലെങ്ങില്‍ ഒരു കറുത്ത സുന്ദരിയെ ഇഷ്ടപെടുന്ന ആളുകളെയും കാണാം )

ഉയരം സാമാന്യം എങ്ങിലും വേണം

തടി , അത് ഓവര്‍ ആയാല്‍ കുഴപ്പം ആയി.... സ്ലിം സുന്ദരിമാര്‍ക്ക് ഇപ്പൊ ആരാധകര്‍ കൂടുതല്‍ ആണ് ....

മുടി ... എന്റമ്മോ ഏത് കഷണ്ടിക്കും പെണ്ണിന്റെ കാര്യത്തില്‍ മുടി മുട്ടോളം വേണം പോലും ... ( പെണ്ണ് കാണാന്‍ പോകുമ്പോള്‍ മുടിയെ പറ്റി പറയുന്ന ഒരു കഥ ഉണ്ട് ... പക്ഷെ ഇവിടെ പറയാന്‍ കൊള്ളില്ല അറിയണം എന്ന് ഉള്ളവര്‍ സ്വകാര്യം ആയി ചോദിക്കുക )

പാചകം അറിഞ്ഞിരിക്കണം , അറ്റ്‌ ലീസ്റ്റ് ചാള (മത്തി ) കറി എങ്ങിലും ഉണ്ടാക്കാന്‍ അറിയണം.

തറവാട് നല്ലതായാല്‍ പെണ്ണിന് നല്ലത് .....

ജാതകം ( ചില പിന്തിരിപ്പന്‍ മൂരാച്ചികള്‍ ഇപ്പോളും ഈ പറയുന്ന സദനത്തില്‍ തൂങ്ങി പിടിച്ചു ഇരിക്കുന്നതിനാല്‍ ഒരു പാടു പെണ്‍കുട്ടികള്‍ ഇപ്പോളും തിന്ങള്‍ആഴ്ച വൃതം നോറ്റ് ഇരികേണ്ടി വരുന്നുണ്ട് )

ജോലി ഉണ്ടായാല്‍ നല്ലത് ... അല്ലെ ( എന്റെ ഭാര്യ ജോലിക്ക് പോയി കുടുംബം നോക്കേണ്ട ഗതികേട് ഇവിടെ ഇല്ല എന്ന് പറയുന്ന നട്ടെല്ലുള്ള ആണുങ്ങള്‍ ഇപ്പോളും ഈ പരിസരങ്ങളില്‍ ഉണ്ട് .... ഭലേ ഭേഷ് .... )

ഇനിയും ഉണ്ട് ലിസ്റ്റില്‍ പലതും ചേര്‍ക്കാന്‍ പിന്നെ ആക്കാം....

(ഈ സര്‍വെയില്‍ എന്നോട് സഹകരിച്ച പേരു വെളിപെടുത്താന്‍ ആഗ്രഹമില്ലാത്ത എന്റെ ആണ്‍ -പെണ്‍ സുഹൃത്തുക്കള്‍ക്ക് നന്ദി ..... ഇതിലെ അവരുടെ അഭിപ്രായങ്ങള്‍ കാലത്തിന് അനുസരിച്ച് മാറും .....മാറണമല്ലോ അല്ലെ )

ഇതു ആരേലും വായിക്കാന്‍ ഇടവന്നാല്‍ അവരുടെ എന്തെങ്ങിലും സങ്കല്‍പങ്ങള്‍ ഇതില്‍ ഇല്ല എന്ന് തോന്നുകയാനെങ്ങില്‍ ദയവായി ഇവിടെ സൂചിപ്പിക്കാന്‍ മറക്കല്ലേ ........ (condom)

0 comments: